പ്രവാസി ക്ഷേമത്തിനായി ഫലപ്രദമായ പദ്ധതികള്‍ നടപ്പിലാക്കും: ഇ.പി ജയരാജന്‍
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയില്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍.കേന്ദ്ര പാക്കേജില്‍ പ്രവാസി ക്ഷേമത്തിന് പരിഗണന നല്‍കിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മടങ്ങി വരുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം അടക്കം ലഭ്യമാക്കേണ്ടതുണ്ട്. പ്രവാസി ക്ഷേമത്തിന് ഫലപ്രദമായ പദ്ധതികള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഇ.പി ജയരാജന്‍ വ്യക്തമാക്കി.
അതേ സമയം ഒട്ടനവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രവാസികള്‍ക്കു വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ട്, വ്യവസായ വകുപ്പ്
ഒരു പോര്‍ട്ടല്‍ തയ്യാറാക്കുകയാണ്, വിവര ശേഖരണത്തിന്റെ പോര്‍ട്ടലിലെ വിവരങ്ങളിലൂടെ വ്യവസായ വകുപ്പിന്റെ സംരംഭങ്ങളില്‍ അവരെ കൂടെ ഉള്‍പ്പെടുത്താന്‍ സാധിക്കും.
www.industry.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പ്രവാസികളുടെ വിവരശേഖരണം നടത്തും. ഇതിലൂടെ അവരവരുടെ നൈപുണ്യം മനസിലാക്കി അതിനു അനുസൃതമായി വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കാനാകും അതിനുള്ള സൗകര്യം വ്യവസായ വകുപ്പ് ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രവാസികള്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കി ഉയര്‍ത്തിട്ടുണ്ട്. 30 ലക്ഷം വരെ വ്യക്തികത വായ്പ നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് മെഡിക്കല്‍ ഹെല്‍പ്പ് ഡസ്‌കുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."