HOME
DETAILS
MAL
മുക്കുപണ്ട പണയ തട്ടിപ്പ്: മുഖ്യപ്രതിയെ കസ്റ്റഡിയില്‍ വിട്ടു
backup
July 12 2016 | 20:07 PM
ഉദുമ: ഉദുമ പനയാല്‍ അര്‍ബന്‍ ബാങ്കില്‍ മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി തച്ചങ്ങാട് ഹെഡ് ഓഫിസിലെ അപ്രൈസര്‍ പനയാല്‍ പൊടിപ്പള്ളത്തെ മഹൈഷിനെ ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ചു ദിവസത്തേക്ക് ബേക്കല്‍ സി.ഐയുടെ കസ്റ്റഡിയില്‍ വിട്ടു. തച്ചങ്ങാട്ടെ ഹെഡ്ഫിസില്‍ നിന്നും ആറാട്ട് കടവിലെ ബ്രാഞ്ചില്‍ നിന്നും മുക്കുപണ്ടം പണയംപ്പെടുത്തി പണം തട്ടിയെന്നാണ് കേസ്. സംഭവത്തില്‍ മൂന്നു പ്രതികള്‍ക്കെതിരേ ബേക്കല്‍ പൊലിസ് കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."