HOME
DETAILS

ജസ്റ്റിസ് പി.സി ഘോഷ് ആദ്യ ലോക്പാലായി സത്യപ്രതിജ്ഞ ചെയ്തു

  
backup
March 23 2019 | 21:03 PM

%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%98%e0%b5%8b%e0%b4%b7%e0%b5%8d-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af

ന്യൂഡല്‍ഹി: മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് പി.സി ഘോഷ് ഇന്ത്യയിലെ ആദ്യ ലോക്പാലായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തുടങ്ങിയവര്‍ പങ്കെടുത്തു.
2017 മെയില്‍ സുപ്രിംകോടതിയില്‍നിന്ന് വിരമിച്ച 66കാരനായ ജസ്റ്റിസ് ഘോഷ്, ആ വര്‍ഷം ജൂണ്‍ 29 മുതല്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു.
2013ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപ്പാടം അനുവദിക്കല്‍, 2ജി എന്നിവയുമായി ബന്ധപ്പെട്ട അഴിമതികളുണ്ടായപ്പോള്‍ അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ ലോക്പാല്‍ നിയമം ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഇതിനുപിന്നാലെ 2014ല്‍ ലോക്പാല്‍ നിയമം നിലവില്‍വന്നെങ്കിലും ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവില്ലെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി നിയമന നടപടികള്‍ വൈകിപ്പിക്കുകയായിരുന്നു.
ഒടുവില്‍ സുപ്രിംകോടതിയുടെ ശക്തമായ ഇടപെടലാണ് സര്‍ക്കാരിന്റെ കാലാവധി തീരുംമുന്‍പേയുള്ള നിയമനത്തിലേക്കു നയിച്ചത്. അഴിമതിയെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കാന്‍ കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയും വേണമെന്നാണ് നിയമം നിര്‍ദേശിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  10 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  10 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  10 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  10 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  10 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  10 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  10 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  10 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  10 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  10 days ago