HOME
DETAILS
MAL
പ്രതിയെ റിമാന്‍ഡ് ചെയ്തു
backup
July 12 2016 | 20:07 PM
തൃപ്രയാര്‍ : നാട്ടിക പള്ളം ബീച്ചില്‍ ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നാട്ടിക പള്ളം ബീച്ച് ഉണ്ണിയാരം പുരക്കല്‍ ബിജു (ബീഹാറി ബിജു )വിനെ കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഇന്നലെ പ്രതിയെ യുവതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഉച്ചക്ക് ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ബലാല്സംഘത്തിനാണ് കേസെടുത്തിട്ടുള്ളത്. ഞായറാഴ്ച്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത പ്രതിയെ തിങ്കളാഴ്ച്ച ഉച്ചക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ ചികിത്സയില്‍ കഴിയുന്ന യുവതി തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."