HOME
DETAILS

മത്സ്യത്തൊഴിലാളിക്ക് വില നിശ്ചയിക്കാന്‍ കഴിയുന്ന സംവിധാനമുണ്ടാക്കും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ADVERTISEMENT
  
backup
July 01 2018 | 05:07 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf

 

കൊച്ചി: ഇടനിലക്കാരെ ഒഴിവാക്കി ഗുണനിലവാരമുള്ള മത്സ്യം മാര്‍ക്കറ്റില്‍ എത്തിക്കാന്‍ നടപടിയെടുക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മത്സ്യത്തൊഴിലാളിക്ക് മീനിന്റെ വില നിശ്ചയിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാക്കും. മത്സ്യഫെഡിന് എല്ലാ ഹാര്‍ബറുകളിലും നേരിട്ട് ലേലത്തില്‍ ഇടപെടാന്‍ കഴിയുന്ന വിധത്തില്‍ സംവിധാനമുണ്ടാക്കും. തീരദേശസംഘങ്ങളെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുകയും മത്സ്യത്തൊഴിലാളികള്‍ മത്സ്യത്തിന് വില നിശ്ചയിച്ച് ഇടനിലക്കാരെ ഒഴിവാക്കി മാര്‍ക്കറ്റില്‍ എത്തിക്കുന്ന വിധത്തില്‍ സംവിധാനം പരിഷ്‌കരിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. തോപ്പുംപടിയില്‍ മത്സ്യഫെഡ് ജില്ലാ ഓഫീസിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലേലത്തില്‍ നേരിട്ട് ഇടപെടാന്‍ കഴിയത്തക്കവിധം മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.
സംസ്ഥാനത്തെ മത്സ്യസമ്പത്ത് ലേലം ചെയ്യുന്നതും വിപണിയിലെത്തിക്കുന്നതും ഗുണനിലവാരം സംരക്ഷിക്കുന്നതും സംബന്ധിച്ച പുതിയ ഒരു ബില്‍ കൊണ്ടു വരും. വില്‍ക്കുന്ന മത്സ്യത്തിന് വില നിശ്ചയിക്കാന്‍ മത്സ്യത്തൊഴിലാളിക്ക് അവകാശം നല്‍കുന്നതായിരിക്കും ബില്‍. ഐസ് ഫാക്ടറികളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യസമ്പത്ത് സംസ്ഥാനത്തിലെത്തുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ്. മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ സംസ്ഥാനത്ത് വില്‍ക്കുന്നതിനെതിരെ കര്‍ശനമായ ശിക്ഷ നടപ്പാക്കും.
ട്രോളിങ് നിരോധനം സംബന്ധിച്ച കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. മത്സ്യസമ്പത്ത് സംരക്ഷിക്കാനായി കെഎംഎഫ് ആര്‍ എ നിയമം കൊണ്ടു വന്ന സര്‍ക്കാരിന്റെ നയം അതുതന്നെയാണ്. ഉപരിതലമത്സ്യബന്ധനം മാത്രം നടത്തുന്ന പരമ്പരാഗതമത്സ്യത്തൊഴിലാളികളെ പുതിയ കോടതിവിധി ബാധിക്കില്ല. എന്നാല്‍ ഉപരിതല മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന ചെറുവള്ളങ്ങളും ചെറുമത്സ്യങ്ങളെ പിടിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ഇവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. ചെറുമത്സ്യങ്ങളെ പിടിക്കുന്നത് മത്സ്യസമ്പത്തിനെ നശിപ്പിക്കും. മത്സ്യബന്ധന രംഗത്തെ കര്‍ശനമായ ഇടപെടലിലൂടെ മത്സ്യസമ്പത്ത് 12 ശതമാനം വര്‍ധിച്ചു. ചെറുമല്‍സ്യം പിടിക്കുന്നവര്‍ക്കെതിരെ കര്‍ശന പിഴശിക്ഷ ചുമത്തിയതു മൂലം രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.
2017-18 വര്‍ഷത്തില്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലയിലെ മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണവും ചടങ്ങില്‍ നടന്നു. സംസ്ഥാനതലത്തില്‍ സമ്മാനാര്‍ഹരായ കണ്ണമാലി ചെറിയ കടവ് സംഘത്തിലെ യാഖീന്‍, കണ്ണമാലിയിലെ വീനസ് സംഘം എന്നിവയെ ചടങ്ങില്‍ ആദരിച്ചു. ജില്ലയിലെ കടലോര മേഖലയില്‍ മികച്ച മത്സ്യത്തൊഴിലാളി സഹകരണ സംഘമായി തിരഞ്ഞെടുത്ത ഞാറയ്ക്കല്‍ നായരമ്പലം സഹകരണ സംഘം, ഉള്‍നാടന്‍ മേഖലയിലെ മികച്ച സംഘമായി തിരഞ്ഞെടുത്ത ചിറ്റാറ്റുകര മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം, നായരമ്പലം എടവനക്കാട് വനിതാസംഘം തുടങ്ങിയവരുടെ പ്രതിനിധികളും മന്ത്രിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചു. മൈക്രോ ഫിനാന്‍സ് വായ്പാ വിതരണവും ചടങ്ങില്‍ നടന്നു.
മത്സ്യ ഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍, മത്സ്യ ഫെഡ് മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ ലോറന്‍സ് ഹരോള്‍ഡ്, കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, കൗണ്‍സിലര്‍ കെ കെ കുഞ്ഞച്ചന്‍, ഫിഷറീസ് ഡപ്യൂട്ടി ഡയറക് ടര്‍ എസ് മഹേഷ്, ജോയിന്റ് ഡയറക്ടര്‍ എ രമാദേവി, മത്സ്യഫെഡ് ഭരണസമിതിയംഗങ്ങളായ കെ സി രാജീവ്, പി.ബി ഫ്രാന്‍സിസ് ദാളോ, ടി രഘുവരന്‍, ശ്രീവിദ്യ സുമോദ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ സി ഡി ജോര്‍ജ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a few seconds ago
No Image

ജോലിക്കിടെ ഡ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  20 minutes ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  37 minutes ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  39 minutes ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  an hour ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  an hour ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  an hour ago
No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  2 hours ago
No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  4 hours ago