ജനകീയ കൂട്ടായ്മയിലൂടെ ജലാശയങ്ങള്‍ വൃത്തിയാക്കണം: മന്ത്രി തോമസ് ഐസക്
മുഹമ്മ: ജനകീയ കൂട്ടായ്മയിലൂടെ ജലാശയങ്ങള്‍ വൃത്തിയാക്കണമെന്ന് മന്ത്രി ടി .എം തോമസ് ഐസക്. മുഹമ്മയെ മാതൃകാ തണ്ണീര്‍ത്തടമാക്കാനുള്ള മുഹമ്മോദയം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തോടുകളും കുളങ്ങളും മാലിന്യം വലിച്ചെറിയുന്ന കുപ്പത്തൊട്ടികളാക്കുന്ന ശീലം മാറ്റിയേ തീരു. വീടുകളിലെ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് അതാത് പഞ്ചായത്തുകളില്‍ സംസ്‌ക്കരിക്കണം.
ആലപ്പുഴ നഗരത്തില്‍ 30 ശതമാനം വീടുകളില്‍ മാത്രമാണ് ശരിയായ രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള സെപ്റ്റിക് ടാങ്കുകളുള്ളൂ. മറ്റുള്ളവയില്‍ നിന്ന് മാലിന്യങ്ങള്‍ തോടുകളിലേയ്ക്കും മറ്റു കുടിവെള്ള സ്രോതസ്സുകളിലേയ്ക്കും.
ഒലിച്ചിറങ്ങുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ജനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാലിന്യ നിര്‍മാര്‍ജ്ജന രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.
മായാമജു സമ്മാനദാനം നിര്‍വഹിച്ചു. ഡോ.പ്രിയദര്‍ശനന്‍ ധര്‍മരാജന്‍,അഡ്വ. ഷീനാസനല്‍കുമാര്‍, ജമീലാപുരുഷോത്തമന്‍, കൊച്ചുത്രേസ്യാജെയിംസ്, സി.ബി ഷാജികുമാര്‍, ഡി. സതീശന്‍,സിന്ധുരാജീവ്,എസ് .ടി റെജി എന്നിവര്‍ സംസാരിച്ചു.
കുമരകം എസ് .കെ. എച്ച് എസ്. എസിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച തെരുവുനാടകവുമുണ്ടായിരുന്നു. ജെ .ജയലാല്‍ സ്വാഗതവും ടി .ഡി ജോജോ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."