പയ്യന്നൂരിലെ പൈതൃക പൊലിസ് സ്റ്റേഷന്‍ സംരക്ഷിക്കാന്‍ ഭരണാനുമതി
പയ്യന്നൂര്‍: നൂറ്റാണ്ട് പഴക്കമുള്ള ചരിത്രശേഷിപ്പുകളിലൊന്നായ പയ്യന്നൂര്‍ പഴയ പൊലിസ് സ്റ്റേഷന്‍ കെട്ടിടം ഏറ്റെടുക്കുന്നതിനും സം
രക്ഷിക്കുന്നതിനും നടപടി. പൊലിസ് സ്റ്റേഷന്‍ ചരിത്ര മ്യൂസിയമാക്കാനാണ് നീക്കം.
പ്രവര്‍ത്തനങ്ങള്‍ക്കായി 90 ലക്ഷം രൂപയുടെ ഭരണാനുമതിയായി. പഴയ പൊലിസ് സ്റ്റേഷന്‍ നേരത്തെ പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി ഏറ്റെടുത്തിരുന്നു. പുതിയ സാഹചര്യത്തില്‍ പയ്യന്നൂരിലെ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ സമഗ്ര വിവരങ്ങളും ശേഷിപ്പുകളും പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയമായി ഈ കെട്ടിടം മാറ്റും. ആറു മാസത്തിനകം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം.
പയ്യന്നൂരിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള പഴയ പൊലിസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ട പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പുരാവസ്തു വകുപ്പ് മലബാര്‍ ഏരിയ ചാര്‍ജ് ഓഫിസര്‍ കഴിഞ്ഞ നവംബറില്‍ പഴയ പൊലിസ് സ്റ്റേഷന്‍ കെട്ടിടം സന്ദര്‍ശിച്ചിരുന്നു.
കെട്ടിടത്തിന്റെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് വകുപ്പ് ഡയരക്ടര്‍ക്കു നല്‍കിയതിനെത്തുടര്‍ന്നാണ് പുരാവസ്തു വകുപ്പ് ഈ കെട്ടിടം സംരക്ഷിത സ്മാരകമായി ഏറ്റെടുത്തത്. 1910 ലാണ് കെട്ടിടം നിര്‍മിച്ചത്. സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ തടവുകാരെ ബ്രിട്ടീഷുകാര്‍ താമസിപ്പിച്ചിരുന്നത് ഇവിടെയായിരുന്നു.
പഴയ പൊലിസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ ഇപ്പോള്‍ സബ് രജിസ്ട്രാര്‍ ഓഫിസ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതിനായി ഈ കെട്ടിടം പൊളിക്കാന്‍ തീരുമാനിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് നിലനിര്‍ത്തുകയായിരുന്നു. കെട്ടിടം പുരാവസ്തു വകുപ്പ് ഏറ്റെടുക്കുവാന്‍ വൈകിയത് കെട്ടിടത്തിന്റെ ശോച്യാവസ്ഥക്ക് കാരണമായി.
പഴയ പൊലിസ് സ്റ്റേഷന്‍ കെട്ടിടം നവീകരിക്കുന്നതോടെ മലബാറിലെ പ്രധാന ചരിത്ര മ്യൂസിയമായി ഇതു മാറും. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് പയ്യന്നൂരിലും പരിസരങ്ങളിലും നടന്ന സമരങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി മ്യൂസിയം വിപുലപ്പെടുത്താനും നീക്കമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."