HOME
DETAILS

പാക് ഹിന്ദു പെണ്‍കുട്ടികള്‍ നിര്‍ബന്ധിത മതംമാറ്റത്തിനിരയായ സംഭവം അന്വേഷിക്കാന്‍ ഇമ്രാന്‍ ഖാന്റെ ഉത്തരവ്; പാക് പതാകയിലെ വെളുപ്പ് നിറം ന്യൂനപക്ഷങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്നും ഇമ്രാന്‍

  
Web Desk
March 24 2019 | 11:03 AM

pakistan-pm-imran-khan-orders-probe-into-forced-conversion-and-marriages-of-2-teenage-hindu-girls

 


ഇസ്‌ലാമാബാദ്: പാകിസ്താനില്‍ രണ്ട് കൗമാരക്കാരായ ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിക്കുകയും മതംമാറ്റുകയും ചെയ്ത സംഭവം വിവാദമായതിനു പിന്നാലെ വിഷയത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പെണ്‍കുട്ടികളെ എത്രയും വേഗം അന്വേഷിച്ചു കണ്ടെത്തി മോചിപ്പിക്കണമെന്നാണ് ഇമ്രാന്‍ ഖാന്റെ ഉത്തരവ്. പാക് വാര്‍ത്താവിതരണ മന്ത്രി ചൗധരി ഫവാദ് ഹുസൈന്‍ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ ഉത്തരവ് അറിയിച്ചത്.
ഇത്തരം വിഷയങ്ങള്‍ക്കെതിരെ തുടര്‍ന്നും കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയ ഖാന്‍, പാക് പതാകയിലെ വെളുപ്പ് നിറം രാജ്യത്തെ ന്യൂനപക്ഷങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്നും അതിനാല്‍ അവരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും സിന്ധ്, പഞ്ചാബ് പ്രവിശ്യകളിലെ സര്‍ക്കാരുകളെ ഓര്‍മിപ്പിച്ചു. നാം എല്ലാ നിറത്തെയും ഇഷ്ടപ്പെടുന്നു. നമ്മുടെ പതാകയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഖാന്‍ പറഞ്ഞു. വിഷയത്തില്‍ പാക് മനുഷ്യാവകാശ മന്ത്രാലയവും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഹോളിദിനത്തില്‍ സിന്ധ് പ്രവിശ്യയിലെ ഗോട്കിയില്‍ നിന്ന് പഞ്ചാബിലെ റീം യാര്‍ ഖാനിലേക്കാണ് രവീണ (13), റീന (15) എന്നീ സഹോദരിമാരെ തട്ടിക്കൊണ്ടുപോയത്. ഇവരെ കാണാതായതിനു പിന്നാലെ നികാഹ് നടന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുകയായിരുന്നു. തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വീട് വിട്ടിറങ്ങിയതും മതംമാറിയതെന്നും പെണ്‍കുട്ടികള്‍ പറയുന്നതും വീഡിയോയിലുണ്ട്. പെണ്‍കുട്ടികള്‍ക്കൊപ്പം മതപണ്ഡിതനും അവരെ വിവാഹംചെയ്തുവെന്നു കരുതുന്ന രണ്ടുയുവാക്കളും ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പെണ്‍കുട്ടികള്‍ ഇസ്‌ലാമില്‍ ആകൃഷ്ടരായവരാണെന്നും എന്നാല്‍, അവരുടെ മാതാപിതാക്കള്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും പണ്ഡിതന്‍ പറയുന്നുണ്ട്. വീഡിയോ പുറത്തുവന്നതോടെ ബന്ധുക്കളും ഹിന്ദുസംഘടനകളും പ്രതിഷേധപരിപാടികള്‍ നടത്തിവരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ നടപടി.
സംഭവം നിര്‍ബന്ധിത മതംമാറ്റമല്ലെന്ന് പൊലിസും പറഞ്ഞിരുന്നു. എന്നാല്‍, പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിപ്പിച്ചു മതംമാറ്റുകയായിരുന്നുവെന്നു കുടുംബം ആരോപിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ജിബ്രാന്‍ നസീര്‍ ഉള്‍പ്പെടെയുള്ളവരും സംഭവം നിര്‍ബന്ധിച്ചുള്ള മതംമാറ്റമാണെന്ന ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്. സിന്ധ് നിയമപ്രകാരം 18നു താഴെ വയസ്സുള്ളവരുടെ വിവാഹം സാധുവല്ലെന്നും ഇതുള്‍പ്പെടെയുള്ള വിവിധ നിയമങ്ങളുടെ ലംഘനമാണിതെന്നും ജിബ്‌റാന്‍ നസീര്‍ ആരോപിച്ചു. പാക് ജനസംഖ്യയില്‍ ഒന്നരശതമാനത്തോളം വരുന്ന ഹിന്ദു വിഭാഗങ്ങള്‍ കൂടുതലും വസിക്കുന്നത് സിന്ധിലാണ്.
അതേസമയം, നികാഹ് ചടങ്ങിന് സഹായിച്ച ഒരാളെ ഖാന്‍പൂര്‍ പൊലിസ് അറസ്റ്റ്‌ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും സിന്ധ് പൊലിസ് അറിയിച്ചു.

 

 

സുഷമയും പാക് മന്ത്രിയും തമ്മില്‍ ട്വിറ്ററില്‍ പോര്

ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിക്കുകയും മതംമാറ്റുകയും ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാക് വാര്‍ത്താവിതരണമന്ത്രി ചൗധരി ഫവാദ് ഹുസൈനും തമ്മില്‍ ട്വിറ്ററില്‍ പോര്. സംഭവത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതാണ് പാക് മന്ത്രിയെ ചൊടിപ്പിച്ചത്. വിഷയം വളരെ മോശമാണെന്നും ഇക്കാര്യത്തില്‍ എത്രും വേഗം റിപ്പോര്‍ട്ട് വേണമെന്നുമായിരുന്നു സുഷമയുടെ ആവശ്യം. എന്നാല്‍, ഇക്കാര്യം പാകിസ്താന്റെ ആഭ്യന്തരകാര്യമാണെന്നായിരുന്നു ചൗധരിയുടെ പ്രതികരണം. വിഷയം അന്വേഷിക്കാന്‍ പ്രധാനമന്ത്രിയും മനുഷ്യാവകാശ മന്ത്രാലയവംു ഉത്തരവിട്ട കാര്യം സൂചിപ്പിച്ച ശേഷമായിരുന്നു ചൗധരിയുടെ പ്രതികരണം. ഇതുപോലെ നിങ്ങള്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ കാര്യത്തിലും ഇടപെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ട സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മര്‍ക്കണ്ഡേയ കട്ജുവിനും പാക് മന്ത്രി മറുപടി നല്‍കി. ഇത് പുതിയ പാകിസ്താനാണെന്ന ഇമ്രാന്‍ ഖാന്റെ പ്രസ്താവന ഓര്‍മിപ്പിക്കുന്ന കട്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഷെയര്‍ചെയ്ത്, ഇക്കാര്യത്തില്‍ എല്ലാ നിലയ്ക്കുമുള്ള അന്വേഷണം നടക്കുന്നതായും മന്ത്രി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്

Kerala
  •  15 days ago
No Image

മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍

uae
  •  15 days ago
No Image

ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും

uae
  •  15 days ago
No Image

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; നാളെ മുതൽ പ്രാബല്യത്തിൽ; സബര്‍ബന്‍, സീസണ്‍ ടിക്കറ്റുകള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല

National
  •  15 days ago
No Image

ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ

National
  •  15 days ago
No Image

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍

Kerala
  •  15 days ago
No Image

എസ്എഫ്‌ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍

Kerala
  •  15 days ago
No Image

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം

Kerala
  •  15 days ago
No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  15 days ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  15 days ago