ആതിരമോള്‍ക്ക് കരള്‍ പകുത്തു നല്കാന് അനുരാജ് ഉണ്ണി സഊദിയില്‍ നിന്നു നാട്ടിലേക്ക് പറന്നു
ജിദ്ദ: ആതിരമോള്ക് കരള്‍ പകുത്തു നല്കാന് സഊദിയില്‍ നിന്ന് അനുരാജ് ഉണ്ണി നാട്ടിലേക്ക്. കരള്‍ മാറ്റ ശാസ്ത്രക്രിയക് വിധേയയാകേണ്ട ആതിര മോള്‍ക്ക് ചികിത്സാ ചിലവില്ലാതെ ബുദ്ധിമുട്ടുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധന സഹായവുമായി സുമനസ്സുകള്‍ കൈകോര്‍ത്തതോടെ ശാസ്ത്രക്രിയയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ ,ആതിരക്ക് കരള്‍ മാറ്റി നല്കാന് തയ്യാറായ മാതാപിതാക്കളുടെ രക്തസാമ്ബിള്‍ അനുകൂലമാവാതിരിക്കുകയും തുടര്‍ന്ന് ബന്ധുവായ അനുരാജ് തന്റെ കരള്‍ പകുത്തു നല്കാന് തയ്യാറാവുകയായിരുന്നു.
എന്നാല്‍ സഊദി അറേബ്യയില്‍ എത്തി വെറും നാലു മാസം മാത്രം ആയ അനുരാജിന് പെട്ടന്ന് തന്നെ നാട്ടിലേക്ക് വിട്ടാല്‍ സ്പോണ്സര്ക്ക് ഉണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടം മനസിലാക്കി അദ്ദേഹം അതിനു തയ്യാറായില്ല . തുടര്‍ന്ന് നാട്ടില്‍ നിന്നും താജ് മാര്‍ബിള്‍സ് ഉടമ മനുവും സഊദിയില്‍ നിന്നും ആള് കേരളാ ഡ്രൈവേഴ്സ് ഫ്രീക്കേഴ്സിന്റെ നേതൃത്വവും അനുരാജ് ന്റെ മടക്കയാത്രക്ക് ഉള്ള തടസ്സങ്ങള്‍ നീക്കി നാട്ടിലേക്ക് അയക്കണമെന്ന് പ്ലീസ് ഇന്ത്യ (പ്രവാസി ലീഗല്‍ എയ്ഡ് സെല്‍) സെക്രട്ടറി സൈഫുദ്ധീന്‍ എടപ്പാളുമായും മറ്റു നേതൃത്വത്തോടും അഭ്യര്‍ഥിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജി സി സി ചെയര്മാന് ലത്തീഫ് തെച്ചിയുടെയും പ്രസിഡന്റ് ഷാനവാസ് രാമഞ്ചിറയുടെയും നേതൃത്വത്തില്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ റഫീഖ് ഹസ്സന് വെട്ടത്തൂര്‍. മന്‍സൂര്‍ കാരയില്‍. സൈഫുദ്ധീന്‍ എടപ്പാള്‍ തുടങ്ങിയവര്‍ സ്പോണ്സറുമായി ചര്‍ച്ച നടത്തുകയും സ്പോണ്സര് അനുരാജിന് എക്സിറ്റ് അടിച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് പ്ലീസ് ഇന്ത്യക് വേണ്ടി പ്രസിഡന്റ് ഷാനവാസ് രാമഞ്ചിറ നല്കിയ ടിക്കറ്റില്‍ അനുരാജ് നാട്ടിലേക്ക് യാത്ര തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."