മത്സ്യബന്ധന വല നശിപ്പിച്ചതായി പരാതി
താനൂര്‍: മത്സ്യബന്ധന വല നശിപ്പിച്ചതായി പരാതി. വ്യാഴാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറില്‍ നങ്കൂരമിട്ട കോര്‍മന്‍ കടപ്പുറത്തെ ഖാദിസിയ വള്ളത്തിലെ 15 ലക്ഷം രൂപ വിലവരുന്ന വലയാണ് നശിപ്പിച്ചിട്ടുള്ളത്. ബ്ലേഡ് ഉപയോഗിച്ചാണ് നശിപ്പിച്ചിട്ടുള്ളതെന്നും വള്ളത്തില്‍ സൂക്ഷിക്കുന്ന അരിയില്‍ ബ്ലേഡ് നിക്ഷേപിച്ചതായും മത്സ്യതൊഴിലാളികള്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെ മത്സ്യ ബന്ധനത്തിന് പോകാന്‍ തയാറെടുക്കുമ്പോഴാണ് വല നശിച്ചതായി കണ്ടത്.
മൂന്നു മാസം മുമ്പ് കോര്‍മന്‍ കടപ്പുറത്തു നങ്കൂരമിട്ടിരുന്ന ഇതേ വള്ളം സാമൂഹ്യവിരുദ്ധര്‍ കെട്ടഴിച്ച് വിട്ടിരുന്നു. തക്ക സമയത്ത് തൊഴിലാളികള്‍ കണ്ടതിനാല്‍ കരയ്ക്കടുപ്പിക്കാനായി. പൊതുവെ പ്രശ്‌നബാധിതമായ തീരപ്രദേശത്ത് വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാനുള്ള ശ്രമത്തിലാണ് സാമൂഹ്യ വിരുദ്ധര്‍. സംഭവത്തെ തുടര്‍ന്ന് ഖാദിസിയ വള്ളത്തിലെ തൊഴിലാളികള്‍ താനൂര്‍ പൊലിസില്‍ പരാതി നല്‍കി.
മുമ്പ് മത്സ്യം കോരുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ കലക്ടര്‍ പ്രശ്‌നത്തിന് പരിഹാരം കാണുകയും തുടര്‍ന്ന് തടസങ്ങളില്ലാതെ തൊഴില്‍ തുടരുന്നതിനിടയിലാണ് സംഭവമെന്നും തൊഴിലെടുക്കുന്നതില്‍ നിന്നും തടയുവാനുള്ള ശ്രമമാണ് വല നശിപ്പിച്ചതെന്നും തൊഴിലാളികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."