ശമ്പള നിഷേധം: അധ്യാപക ധര്‍ണ 14ന്
കൊച്ചി : സംരക്ഷിത അധ്യാപകര്‍ക്ക് അഞ്ച് വര്‍ഷമായി നല്കിവന്നിരുന്ന ശമ്പളം കഴിഞ്ഞ രണ്ട് മാസമായി തടസ്സപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് 14ന് ഡി.ഡി ഓഫീസ് ധര്‍ണ സംഘടിപ്പിക്കും.
രാവിലെ 10ന് കലക്ടറേറ്റ് തെക്കേനടയിലാണ് ധര്‍ണ സംഘടിപ്പിക്കുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.ജെ പൗലോസ് ധര്‍ണ ഉദ്ഘാടനം ചെയ്യും.
ജനുവരിയില്‍ 2015-16 അധ്യയനവര്‍ഷം വരെയുള്ള സ്റ്റാഫ് ഫിക്സേഷന് നടപടികള്‍ പൂര്‍ത്തിയായെങ്കിലും അധ്യാപകരുടെ നിയമന നടപടികള്‍ ഇതുവരെയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഉച്ചക്കഞ്ഞി വിഷയത്തില്‍ സ്കൂള്‍ തുറന്ന് രണ്ട് മാസമായിട്ടും വ്യക്തമായ നയം രൂപീകരിക്കാന്‍ സാധിച്ചിട്ടില്ല. ഇതുമൂലം പാചക തൊഴിലാളികളും വിദ്യാര്‍ഥികളും അധ്യാപകരും അങ്കലാപ്പിലാണ്.
ഉദ്യോഗസ്ഥ പീഡനം രൂക്ഷമാക്കുന്ന ഇക്കാലത്ത് അധ്യാപക സംരക്ഷണം ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ധര്‍ണ സംഘടിപ്പിക്കുന്നതെന്ന് കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ടി.യു സാദത്തും സെക്രട്ടറി സി.കെ സാജുവും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."