മൊയ്തീന്‍കോയ ഹാജി മുക്കത്തിന്റെ വികസന ശില്പി: എം.ഐ ഷാനവാസ്
മുക്കം: വി. മൊയ്തീന്‍കോയ ഹാജി മുക്കത്തിന്റെ വികസന ശില്പിയായിരുന്നുവെന്ന് എം.ഐ ഷാനവാസ് എം.പി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും മൊയ്തീന്‍കോയ ഹാജി ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി മുക്കത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരിക്കുമ്പോഴും കക്ഷിരാഷ്ട്രീയത്തിന് അതീതമായ വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തിയ മഹത്വ്യക്തിയായിരുന്നു അദ്ദേഹമെന്നും എം.പി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് അധ്യക്ഷനായി. എന്‍. സുബ്രഹ്മണ്യന്, കെ. പ്രവീണ്‍ കുമാര്‍, സോണി സെബാസ്റ്റ്യന്‍, മില്ലി മോഹന്‍, ബാബു പൈക്കാട്ട്, സി.ജെ ആന്റണി, അന്നമ്മ മാത്യു, ഫിലിപ്പ് പാമ്പാറ, എം.ടി അഷ്റഫ്, പി.സി മാത്യു, അബ്ദു കൊയങ്ങോറന്‍, ഏലിയാമ്മ ജോര്‍ജ്, അന്നക്കുട്ടി ദേവസ്യ, വയലില്‍ ജലീല്‍, സി. മൂസമാസ്റ്റര്, സജീഷ് മുത്തേരി, ജോസ് പള്ളിക്കുന്നേല്‍, കെ.ടി മന്‍സൂര്‍, സണ്ണി കാപ്പാട്ടുമല, ഇ.പി അരവിന്ദന്, ബോസ് ജേക്കബ്ബ്, സന്തോഷ് പുതുപ്പാടി എന്നിവര്‍ സംസാരിച്ചു.
വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു. അണ് ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് പ്രവര്‍ത്തകരായി തിരെഞ്ഞെടുക്കപ്പെട്ട അഡ്വ. ഷിബു തോട്ടത്തില്‍, ജമീഷ് ഇളംതുരുത്തിയില്‍, കുര്യന്, സി.വി ഗഫൂര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."