ശാസ്ത്ര പഠനം മികവുറ്റതാക്കും: മുഖ്യമന്ത്രി
പിണറായി: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കാനാണു സര്‍ക്കാര്‍ പദ്ധതിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ആദ്യഘട്ടമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുക.
ഘട്ടംഘട്ടമായി എല്ലാ സ്കൂളും ഇതിനുകീഴില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി എ.കെ.ജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ശാസ്ത്ര പോഷിണി ലാബിന്റെ സംസ്ഥാനതല ഉദ്ഘാടനവും ധര്‍മടം മണ്ഡലം സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹൈസ്കൂള്‍ തലത്തില്‍ ശാസ്ത്ര പഠനം മികവുറ്റതാക്കാന്‍ ലക്ഷ്യമിട്ടാണു ശാസ്ത്ര പോഷിണി ലാബ് പദ്ധതി ആരംഭിക്കുന്നത്.
ഇതിനായി ഭൗതിക ശാസ്ത്രം, രസതന്ത്രം, ജീവ ശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് ആധുനിക ലാബുകളും വിദഗ്ധ പരിശീലനവും നല്‍കുന്നതാണു പദ്ധതി. 140 മണ്ഡലത്തിലും ഇതിന്റെ ഗുണഫലം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.കെ രാഗേഷ് എം.പി അധ്യക്ഷനായി.
എ.എന്‍ ഷംസീര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ രാജീവന്, എം.സി മോഹനന്, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി. അനില്‍കുമാര്‍, പി. വിനീത, പി. ബാലന്, കെ.വി പത്മനാഭന്, എ. ഡോ. സുരേഷ് ദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."