നാളികേര കാര്‍ഷിക വികസന സെമിനാറും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു
മണ്ണഞ്ചേരി: തെങ്ങുകൃഷിയുടെ വീണ്ടെടുപ്പിനായി കല്പക നാളികേര ഉല്പാദക സംഘത്തിന്റെ നേതൃത്വത്തില്‍ ജില്ലാ കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിന്റെയും റിലയന്‍സ് ഫൗണ്ടേഷന്റെയും സഹകരണത്തോടെ നാളികേര കാര്‍ഷിക വികസന സെമിനാറും ബോധവല്‍ക്കരണ ക്ളാസും അവാര്‍ഡ് ദാനവും ചികിത്സാ സഹായവും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വി.ദാസപ്പന്‍നായര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.എ.ജുമൈലത്ത് അവാര്‍ഡ്ദാനവും, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ് അനുമോദനവും, വൈസ് പ്രസിഡന്റ് മഞ്ജു രതികുമാര്‍ ചികിത്സാസഹായവും വിതരണം ചെയ്തു.
ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങളായ മനോഹരന് നന്ദികാട്, എം.ജെ ജയതിലകന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ എം.എസ്.സന്തോഷ്, എസ്.നവാസ്, പഞ്ചായത്തംഗം ബിന്ദു ഷിബു, കൃഷി ഓഫിസര്‍ പി.അനിത, ആത്മ ഗവേര്‍ണിംഗ് ബോര്‍ഡ് അംഗം പി.എന്‍.ഇന്ദ്രസേനന്‍ കെ.മോഹനന്, കെ.ആര്.ദിലീപ് കുമാര്‍, മൈതീന്‍കുഞ്ഞ് മേത്തര്‍, അശോകന് തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്നു നടന്ന സെമിനാറില്‍ ജില്ലാ കാര്‍ഷിക വിജ്ഞാന കേന്ദ്രം മേധാവി ഡോ.പി.മുരളീധരന്, ഡോ.കെ സജ്നനാഥ്, എം.എസ്.രാജീവ്, റ്റി.ശിവകുമാര്‍, ജി.ലേഖ, ഫോറസ്റ്റ് ഹെല്‍ത്ത് ഡിവിഷന് മേധാവി ഡോ.റ്റി.വി.സജീവ്, ഗവേഷക റ്റി.കെ.മനീത, റിലയന്‍സ് ഫൗണ്ടേഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.പ്രവീണ്‍ തുടങ്ങിയവര്‍ ക്ലാസിന് നേതൃത്വം നല്കി.
റ്റി.എ ആലിക്കുഞ്ഞ് ആശാന് സ്വാഗതവും കെ. പി.നാസര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."