അഫ്ഗാന്: യു.എസ് ബോംബിങ്ങില്‍ 14 അംഗ കുടുംബം കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനില്‍ അമേരിക്കന്‍ അധിനിവേശ സൈന്യം നടത്തിയ ബോംബ് ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 14 പേര് കൊല്ലപ്പെട്ടു. ഉത്തര അഫ്ഗാനിലെ കുന്ദുസ് പ്രവിശ്യയിലാണ് സംഭവം.
കുന്ദുസില്‍ കഴിഞ്ഞദിവസം രണ്ടു അധിനിവേശസൈനികര് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സാധാരണക്കാര്‍ക്കുനേരെ ബോംബാക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ കൂടുതലും കുട്ടികളാണെന്ന് കുന്ദുസ് പ്രവിശ്യ കൗണ്‍സില്‍ അംഗം സൈഫുല്ലാ അമീരി അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തു ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. സംഭവം അമേരിക്കന്‍ സൈന്യം സ്ഥിരീകരിച്ചെങ്കിലും ആക്രമണത്തിനു താലിബാനെ കുറ്റപ്പെടുത്തി.
സാധാരണക്കാരുടെ വീടുകളില്‍ അവര്‍ അറിയാതെ താലിബാന് ഒളിച്ചിരിക്കുകയായിരുന്നുവെന്ന് സൈന്യം പറഞ്ഞു. ആക്രമണം സംബന്ധിച്ച് അഫ്ഗാന് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."