HOME
DETAILS
MAL
കുടകിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്
backup
April 16 2017 | 21:04 PM
മടിക്കേരി: സ്കൂളുകള്‍ക്കും കോളജുകള്‍ക്കും വെക്കേഷന് അവധിയായതോടെ കുടകിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. ദിനേ നൂറുക്കണക്കിന് മലയാളികളാണ് കുടകിലെത്തുന്നത്. കുടകിന്റെ പ്രകൃതി സൗന്ദര്യവും ശീതള കാറ്റും മലയിടുക്കുകളിലെ പുല്ലുമേഞ്ഞ കൊച്ചുവീടുകളും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. കടുത്ത ചൂടിന് ശനമം തേടി എത്തുന്നവരും കുറവല്ല. ഇരുചക്രവാഹനങ്ങളിലെത്തുന്ന യുവാക്കളും കൂടിവരികയാണ്. കുശാല്‍നഗര്‍ റൂട്ടിലെ എലിഫെന്റ് ക്യാന്പും, കാവേരി നിസര്‍ഗ ധാമയും, കുശാല്‍നഗര്‍ ഗോള്‍ഡന്‍ ടമ്പിളും , സഞ്ചാരികളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. മടിക്കേരി രാജാസീറ്റിലും, അബ്ബീപാലസിലും വൈകുന്നേരത്തോടെ തിരക്ക് വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."