HOME
DETAILS
MAL
ആശുപത്രികളില്‍നിന്ന് കൊവിഡ് പടരുന്നു; സുരക്ഷയില്‍ ആശങ്ക
backup
June 04 2020 | 01:06 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ആശുപത്രികളില്‍നിന്നു കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് സംസ്ഥാനത്തെ ആരോഗ്യമേഖലയെ ആശങ്കയിലാക്കുന്നു.
ഇന്നലെ മാത്രം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗബാധയുണ്ടായത്.
ഈ മാസം മൂന്നു ദിവസത്തിനിടയില്‍ ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ചു മരിച്ച വൈദികനും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഇദ്ദേഹത്തിന്റെ ആശുപത്രി വാസം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഫാദര്‍ കെ.ജി വര്‍ഗീസ് ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ഈ കഴിഞ്ഞ ഏപ്രില്‍ 20നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സക്കായെത്തിയത്.
മെയ് 23ന് മെഡിക്കല്‍ കോളജില്‍നിന്ന് പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. രണ്ട് ആശുപത്രികളിലുമായി അന്‍പത് ദിവസത്തോളമാണ് അദ്ദേഹം ചെലവഴിച്ചത്. ആശുപത്രികളില്‍ നിന്നാണ് രോഗം ബാധിച്ചതെങ്കില്‍ അതിഗുരുതര സാഹചര്യമാകും സൃഷ്ടിക്കപ്പെടുക.
സംസ്ഥാനത്ത് മെയ് മാസത്തില്‍ മാത്രം 16 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴാണ് ഒരു മാസത്തിനിടക്ക് ഇത്രയും പേര്‍ക്ക് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയില്‍ മാത്രം എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരു മാസത്തിനിടയില്‍ രോഗം ബാധിച്ചു.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരില്‍ ഗര്‍ഭിണിയായ ഭാര്യയോടൊപ്പം പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കൂട്ടുനിന്ന കാസര്‍കോട് സ്വദേശിയും ഉള്‍പ്പെട്ടിരുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ആശുപത്രികളില്‍നിന്ന് നേരത്തേയും പലര്‍ക്കും രോഗബാധയുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."