സ്നേഹ സരണി മൂന്നാമത് സമൂഹ വിവാഹം
ഇരിക്കൂര്‍: നിയോജക മണ്ഡലം ഷാര്‍ജ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ സ്നേഹ സരണി മൂന്നാമത് സമൂഹ വിവാഹം പെരുവളത്ത്പറമ്പ് റഹ്മാനിയ യതീംഖാന ക്യാംപസില്‍ നടന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ കെ.എം.സി.സി പ്രസിഡന്റ് ഹംസ ഇരിക്കൂര്‍ അധ്യക്ഷനായി. കെ.പി ശഹീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സലീംഫൈസി ഇര്‍ഫാനി ഉദ്ബോധന പ്രസംഗവും ഷക്കീര്‍ ഹൈത്തമി കീച്ചേരി അനുഗ്രഹ പ്രഭാഷണവും നടത്തി. 15 നവദമ്പതികളുടെ വിവാഹ ചടങ്ങുകള്‍ക്ക് സയ്യിദ് നജ്മുദീന് പൂക്കോയ തങ്ങള്‍ അല്‍ഹൈദ്രൂസി കാര്‍മികത്വം വഹിച്ചു. സ്നേഹ സരണി പരിചയപ്പെടുത്തല്‍ പി. റഷീദും സരണി മൂന്നാം വാള്യം പ്രഖ്യാപനം സി.കെ മുഹമ്മദും നിര്‍വഹിച്ചു. കെ.സി ജോസഫ് എം.എല്‍.എ, ടി.കെ അബ്ദുല്‍ ഹമീദ്, അബ്ദുല്‍ കരീം ചേലേരി, മുഹമ്മദ് ബ്ലാത്തൂര്‍, കെ.ടി നസീര്‍, അഡ്വ.എസ് മുഹമ്മദ്, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."