HOME
DETAILS
MAL
തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കും- മുഖ്യമന്ത്രി
backup
July 01 2018 | 09:07 AM
കണ്ണൂര്‍: ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യത്വം ചോര്‍ത്താനുള്ള ഇടമല്ല ജയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജയിലിലെ എല്ലാത്തരം പ്രവര്‍ത്തനങ്ങളും നിയമാനുസൃതമായിരിക്കണം. തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്കി. തടവുകാര്‍ നല്കിയ നിവേദനങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിപുലീകരിച്ച ഓഫീസ് കെട്ടിടവും, പുതിയ ബ്ലോക്ക്, അന്തേവാസികള്‍ക്കുള്ള കമ്പ്യൂട്ടര്‍ ലാബ്, നവീകരിച്ച അടുക്കള എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."