'ടെക്സ്റ്റയില്‍ വിദഗ്ധ സമിതി ചര്‍ച്ചക്ക് തയാറാകണം'
മലപ്പുറം: ടെക്സ്റ്റയില്‍ വ്യവസായ വിദഗ്ധ സമിതി തൊഴിലാളി യൂനിയനുകളുമായി ചര്‍ച്ചക്ക് തയാറാകണമെന്ന് എസ്.ടി.യുദേശീയ ജനറല്‍ സെക്രട്ടറി അഡ്വ: എം. റഹ്മത്തുല്ല ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് ടെക്സ്റ്റയില്‍ എംപ്ലോയിസ് ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാനതൊഴിലാളി സംഗമവും സമ്പൂര്‍ണ കൗണ്‍സില്‍ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ അനുഭാവം കാട്ടണം. തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം, ക്ഷാമബത്ത പുതുക്കല്‍ തുടങ്ങിയവ അടിയന്തരമായി നടപ്പാക്കണം. ഇ.പി.എഫ് നിയമങ്ങളിലെ അപാകതകള്‍ പെന്‍ഷന്‍ തുടങ്ങിയവയില്‍ വ്യക്തമായ മാര്‍ഗ രേഖ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കണം. യോഗത്തില്‍ ആതവനാട് മുഹമ്മദ്കുട്ടി അധ്യക്ഷനായി.
വല്ലാഞ്ചിറ മജീദ്, സിദ്ദീഖ് താനൂര്‍, എസ്.അനസ്, എം.പി.ഹംസ, സക്കീര്‍ ഹുസൈന്‍, പി.മൂസക്കുട്ടി, ടി.അലി, സി.അശ്‌റഫ്,സുല്‍ത്താന്‍ ബാബു, ഒ.ഗോപാലകൃഷണന്‍ പ്രസംഗിച്ചു, സംസ്ഥാനഭാരവാഹികളായി ആതവനാട് മുഹമ്മദ്കുട്ടി(പ്രസിഡന്റ ്), എസ്.അനസ്, പി.സിദ്ദീഖ്, സി.ഷംസീര്‍(വൈസ് പ്രസിഡന്റുമാര്‍), സിദ്ദീഖ് താനൂര്‍ (ജനറല്‍ സെക്രട്ടറി), സക്കീര്‍ ഹുസൈന്‍, പി.മൂസക്കുട്ടി, ടി.അലി, സി.അശ്‌റഫ്, സുല്‍ത്താന്‍ ബാബു(ജോ.സെക്രട്ടറിമാര്‍), എം.പി ഹംസ(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."