ചൗക്കിദാര്‍ ചോര്‍ ഹേ: ബി.ജെ.പിയുടെ പുതിയ വെബ്‌സൈറ്റിന്റെ കോഡ് മോഷ്ടിച്ചതെന്ന് സ്റ്റാര്‍ട്ടപ്പ് കമ്പനി
ന്യൂഡല്‍ഹി: രണ്ടാഴ്ചക്കാലം പണിമുടക്കിയ ബി.ജെ.പിയുടെ വെബ്‌സൈറ്റ് പുതുക്കിയതിനു പിന്നാലെ വിവാദം. വെബ്‌സൈറ്റിനു വേണ്ടി തങ്ങളുടെ കോഡ് മോഷ്ടിച്ചുവെന്നും കടപ്പാട് പോലും നല്‍കിയില്ലെന്നും ആരോപിച്ച് സ്റ്റാര്‍ട്ടഅപ്പ് കമ്പനിയായ W3ലേയൗട്ട്‌സ് രംഗത്തെത്തി.
ആന്ധ്രപ്രദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ബി.ജെ.പിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ബി.ജെ.പിയുടെ ഐ.ടി സെല്‍ തങ്ങളുടെ ടെംപ്ലേറ്റ് ഉപയോഗിച്ചതില്‍ ആദ്യം സന്തോഷം തോന്നിയിരുന്നു. എന്നാല്‍ ബാക്ക് ലിങ്ക് ഒഴിവാക്കിയശേഷമാണ് ഞങ്ങളുടെ ടെംപ്ലേറ്റ് അവര്‍ ഉപയോഗിച്ചിരിക്കുന്നത്. നിര്‍മാതാക്കളുടെ പേര് പോലും നല്‍കാന്‍ ബി.ജെ.പി തയാറായിട്ടില്ലെന്നും കമ്പനി പരാതിപ്പെടുന്നു. ടെംപ്ലേറ്റുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ വേണ്ടിയാണ് നിര്‍മിച്ചിട്ടുള്ളതെങ്കിലും പേജിന് ഏറ്റവും അടിയിലായി കമ്പനിയുടെ പേര് ഉണ്ടായിരുന്നു.
designed by w3layoust എന്ന ഭാഗമാണ് എടുത്തുമാറ്റിയത്. എന്നാല്‍ ഇത് ബി.ജെ.പിയെ അറിയിച്ചപ്പോള്‍ മറുപടിക്കു പകരം, സോഴ്‌സ് കോഡ് തിരുത്തുകയാണ് ചെയ്തതെന്നും കമ്പനി പറയുന്നു. പ്രതിഫലം തന്നില്ലെങ്കിലും തങ്ങളുടെ ടെംപ്ലേറ്റ് ഉപയോഗിക്കുമ്പോള്‍ ഒരു നന്ദി പറയാനെങ്കിലുമുള്ള മാന്യത ബി.ജെ.പി കാണിക്കേണ്ടതായിരുന്നു എന്നും W3 ലേയൗട്ട്‌സ് ട്വിറ്ററിലൂടെ പറഞ്ഞു.
2 weeks after Hack, https://t.co/sO04WhhPra website is back online with w3layouts template @W3layouts provides free web templates @w3hidayath @BJP4India @fs0c131y @ndtv @timesofindia @TheQuint @republic @scroll_in @newslaundry @Airavta @rupasubramanya @ashoswai @aartic02 pic.twitter.com/PrwHGcxPSQ
— W3layouts (@W3layouts) March 22, 2019
അവര്‍ ഇപ്പോള്‍ സൈറ്റ് കോഡ് പൂര്‍ണമായും മാറ്റിയേക്കാം. രാജ്യത്തിന്റെ 'കാവല്‍ക്കാരന്‍' (ചൗക്കിദാര്‍) എന്ന് സ്വയം വിശേഷിപ്പിക്കുന്ന നേതാവിന്റെ പാര്‍ട്ടി ഇത്തരമൊരു മോഷണം ചെയ്യുമെന്ന് കരുതിയില്ല. ഒരു ചെറിയ സ്ഥാപനത്തിന്റെ ചോരയും നീരുമാണ് മോഷ്ടിച്ചത്. എന്നാല്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്നത് മനസിലാക്കി ബി.ജെ.പിയെ അറിയിച്ചപ്പോള്‍ അവഗണിക്കുകയാണുണ്ടായതെന്നും കമ്പനി ട്വീറ്റ് ചെയ്തു.
സംഭവം വിവാദമായതോടെ, കോപ്പി ചെയ്ത മുഴുവന്‍ കോഡുകളും ഒഴിവാക്കിയാണ് ബി.ജെ.പിയുടെ ഐ.ടി സെല്‍ തലയൂരിയത്.
സംഭവത്തോടെ കമ്പനിക്ക് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. ലോകത്തെ പ്രമുഖ ധാര്‍മിക ഹാക്കറായ എലിയറ്റ് ആള്‍ഡേഴ്‌സണും കമ്പനിക്ക് പിന്തുണയുമായി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."