HOME
DETAILS

നെല്ലിയാമ്പതി ഓറഞ്ച് ഫാമില്‍ ക്രമക്കേടെന്ന് റിപ്പോര്‍ട്ട്

  
backup
July 01 2018 | 18:07 PM

nelliyambathi-orange-farmil-kramakkedann-report

തിരുവനന്തപുരം: കേരളത്തിലെ രണ്ടാമത്തെ വലിയ ഫാമായ നെല്ലിയാമ്പതി ഓറഞ്ച് ഫാമില്‍ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. 2015 മുതല്‍ 2017 ജനുവരി വരെയുള്ള കാലയളവിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്തപ്പോഴാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. 

ഫാമിലേക്ക് വിതരണം നടത്തിയതായി രേഖയുള്ള 22,490 കിലോ ചകിരിവളം ഫാമില്‍ ഉപയോഗിച്ചതായി തെളിവില്ല. അതിനാല്‍ ഈ തുക സര്‍ക്കാരിലേക്ക് തിരിച്ചടക്കണമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
സ്ഥാപനത്തിന് അനിവാര്യമായ വിവിധ രജിസ്റ്ററുകള്‍ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഫാമില്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ സ്റ്റോക്കും വില്‍പനയും പരിശോധിക്കാന്‍ സാധിക്കുന്നില്ല. ഉല്‍പാദനത്തിന്റെ കണക്കും വില്‍പ്പന നടത്തിയതിന്റെ കണക്കും കൃത്യമായി എഴുതി സൂക്ഷിക്കുന്നില്ല. പഴയ രജിസ്റ്ററുകള്‍ പലതും അപ്രത്യക്ഷമായി.
ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്ന ഉദ്യോഗസ്ഥര്‍ക്ക് മറുപടി നല്‍കാന്‍ കഴിയുന്നില്ല. ഇതേത്തുടര്‍ന്ന് നിയമാനുസൃതമായി രജിസ്റ്റര്‍ പരിപാലിക്കാന്‍ വേണ്ട നടപടി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കര്‍ശനമായി സ്വീകരിക്കാന്‍ ആഭ്യന്തര അന്വേഷണ വിഭാഗം നിര്‍ദേശം നല്‍കി.
ഫാമില്‍ ടെന്‍ഡര്‍, ക്വട്ടേഷന്‍ രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നില്ലെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി. സ്റ്റോര്‍ പര്‍ച്ചേസ് ചട്ടപ്രകാരം 5,000 രൂപക്ക് മുകളില്‍ വാങ്ങുന്ന, വില്‍ക്കുന്ന സാധനങ്ങള്‍ ഒരുലക്ഷം വരെയുള്ളത് ക്വട്ടേഷന്‍ പ്രകാരവും അതിന് മുകളില്‍ ടെണ്ടര്‍ പ്രകാരവുമേ പാടുള്ളു. രണ്ടിനും പ്രത്യേകം രജിസ്റ്റര്‍ വേണം. എന്നാല്‍ ഇത്തരം വിവരങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ധാരാളം ഫര്‍ണിച്ചറുകള്‍ ഓഫിസിലുണ്ടെങ്കിലും അതിനും രജിസ്റ്ററില്ലെന്നത് ഗുരുതരവീഴ്ചയാണ്. നാളിതുവരെ ഓഡിറ്റ് ഒബ്ജക്ഷന്‍ രജിസ്റ്റര്‍ ആരംഭിക്കുകയോ പരിപാലിക്കുകയോ ചെയ്തിട്ടില്ല.
പരിശോധനയില്‍ രജിസ്റ്ററുകളില്‍ ആവശ്യമായ രേഖപ്പെടുത്തലുകള്‍ നടത്തിയിട്ടില്ല. ഉല്‍പന്നങ്ങളുടെ ഡെയ്‌ലി ബാലന്‍സ് എഴുതുന്നില്ല. അതിനാല്‍ ഓരോ ദിവസത്തെയും സ്റ്റോക്ക് പരിശോധിക്കാന്‍ നിര്‍വാഹമില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago