HOME
DETAILS

ഗതാഗത നിയമഘംനത്തിനെതിരേ നടപടി കര്‍ശനമാക്കി പൊലിസ്

  
backup
July 01 2018 | 18:07 PM

gathaaghatha-niyamalanganathinethire-nadapadi-karshanamakki-police

തിരുവനന്തപുരം: 41 മാസത്തിനിടെ 129 അപകടങ്ങളിലായി ടിപ്പര്‍ ലോറി കവര്‍ന്നെടുത്തത് 41 കുട്ടികളുടെ ജീവന്‍. ഈ വര്‍ഷം മെയ് വരെ മാത്രം മരിച്ചത് അഞ്ചു പേര്‍. കേരളത്തിലെ നിരത്തുകളിലൂടെ അപകടങ്ങള്‍ വിതച്ച് നിയന്ത്രണങ്ങളില്ലാതെ ടിപ്പര്‍ ലോറികള്‍ കുതിച്ചു പായുമ്പോള്‍ കര്‍ശന നടപടിക്കൊരുങ്ങി പൊലിസ്. ഗതാഗത നിയമലംഘനം നടത്തുന്ന ടിപ്പര്‍ ലോറികള്‍ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. 2015 മുതല്‍ ടിപ്പര്‍ ലോറികള്‍ വിതച്ച അപകടങ്ങള്‍ സംബന്ധിച്ചു വിശകലനം നടത്തിയ ശേഷമാണ് നടപടികള്‍ കര്‍ശനമാക്കാന്‍ പൊലിസ് തീരുമാനിച്ചത്. 

സംസ്ഥാനത്ത് 2015 ല്‍ ടിപ്പര്‍ ലോറികള്‍ മുഖേന കുട്ടികള്‍ക്കുണ്ടായത് 45 അപകടങ്ങളാണ്. ഇതില്‍ 21 പേര്‍ മരിക്കുകയും 19 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 14 പേര്‍ക്ക് നിസാര പരുക്കേറ്റു. 2016 ല്‍ 39 കേസുകളിലായി അഞ്ചു കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. 24 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 20 പേര്‍ക്ക് നിസാര പരുക്കേല്‍ക്കുകയും ചെയ്തു. 2017 ല്‍ 30 അപകടങ്ങളിലായി 10 കുട്ടികള്‍ മരിച്ചു. 16 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 10 പേര്‍ക്ക് നിസാര പരുക്കേല്‍ക്കുകയും ചെയ്തു. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെ 15 അപകടങ്ങളാണ് ടിപ്പര്‍ ലോറികള്‍ വിതച്ചത്. അപകടങ്ങളില്‍ അഞ്ചു കുട്ടികള്‍ മരണത്തിന് കീഴടങ്ങി. എട്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഏഴു കുട്ടികള്‍ക്ക് നിസാര പരുക്കേല്‍ക്കുകയും ചെയ്തു. അപകട നിരക്കുകള്‍ വിശകലനം ചെയ്ത പൊലിസ് ടിപ്പര്‍ ലോറികളുടെ ഗതാഗത നിയമലംഘനത്തിനെതിരേ നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌കൂള്‍ സുരക്ഷ സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികളുടെ ഓട്ടം കര്‍ശനമായി തന്നെ നിയന്ത്രിക്കും. ടിപ്പര്‍ ലോറികളുടെ ഫിറ്റ്‌നസ് സംബന്ധിച്ച പരിശോധനയും ശക്തമാക്കും. ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് ഗതാഗത നിയമം സംബന്ധിച്ചും ബോധവല്‍ക്കരണവും നല്‍കും. ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ അപകടനിരക്ക് കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലിസ്. ടിപ്പര്‍ ലോറികള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ രണ്ടു മണിക്കൂറിനിടെ 177 ലോറികളാണ് പിടിയിലായത്. ഗതാഗത നിയമലംഘനം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  9 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  25 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  4 hours ago