സമാജ്‌വാദി പാര്‍ട്ടിയുടെ തോല്‍വിക്ക് മാധ്യമങ്ങളെ പഴിചാരി മുലായം
ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി ഏറ്റുവാങ്ങിയ കനത്ത തോല്‍വിക്ക് മാധ്യമങ്ങളേയും വോട്ടര്‍മാരേയും കുറ്റപ്പെടുത്തി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. പാര്‍ട്ടിയിലെ കുടുംബ വഴക്കിന് മാത്രമാണ് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കിയത്.
യു.പിയിലെ ജനങ്ങളെ ബി.ജെ.പി കബളിപ്പിച്ചതായും തോല്‍വിക്ക് കാരണമായി മുലായം പറയുന്നു.
അഖിലേഷ് സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചിട്ടും ജനങ്ങള്‍ എസ്.പിക്ക് തോല്‍വിയാണ് സമ്മാനിച്ചത്. മോദി പ്രഭയില്‍ കബളിപ്പിക്കപ്പെട്ട ജനങ്ങള്‍ ബി.ജെ.പിയ്‌ക്കൊപ്പം പോയി.
സമാജ്‌വാദി പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കാണ് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കിയത്. സമാജ് വാദി പാര്‍ട്ടിയുടെ ഭരണക്കാലത്തെ ആഭ്യന്തര കലഹങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ മറ്റു പാര്‍ട്ടികളുടെ ഭരണക്കാലത്തും മാധ്യമങ്ങള്‍ അതേകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം മുലായത്തിന്റെ പ്രസ്താവനയ്‌ക്കെതിരേ സംസ്ഥാന ബി.ജെ.പി നേതൃത്വം രംഗത്തെത്തി. എസ്.പിയുടെ തോല്‍വി ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും മുലായത്തിന് സാധിച്ചിട്ടില്ലെന്ന് ബി.ജെ.പി പരിഹസിച്ചു.യു.പി ജനതയുടെ തെരഞ്ഞെടുപ്പിനെ മാത്രമല്ല അവരുടെ വിവേകത്തേയും മുലായം ചോദ്യം ചെയ്തിരിക്കുകയാണെന്ന് പാര്‍ട്ടി വക്താവ് മനീഷ് ശുക്ല ആരോപിച്ചു.
2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മിന്നും ജയം നേടിയപ്പോഴും സമാന പ്രസ്താവന മുലായം നടത്തിയിട്ടുണ്ട്. ജനത്തിന്റെ വിവേകത്തെ ചോദ്യം ചെയ്യുന്നതിന് പകരം തോല്‍വിയുടെ കാരണങ്ങളെ കുറിച്ച് എസ്.പി നേതാക്കള്‍ ആത്മപരിശോധന നടത്തണമെന്നും ബി.ജെ.പി വക്താവ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."