കലക്ടറുടെ ഉത്തരവിന് പുല്ലുവില; മലമ്പുഴ ഡാമില്‍ വളര്‍ത്തു പോത്തുകള്‍ മദിക്കുന്നു
പാലക്കാട്: ജില്ലാ കലക്ടറുടേയും, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടേയും ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് മലമ്പുഴ ഡാമില്‍ വളര്‍ത്തു പോത്തുകള്‍ കളിച്ചു മദിക്കുന്നു.
ഡാമിനകത്ത് വളര്‍ത്താന്‍ വിട്ടിരുന്ന ആയിരത്തോളം പോത്തുകളില്‍ ഇരുന്നൂറെണ്ണമാണിപ്പോള്‍ ഡാമിനകത്ത് മദിക്കുന്നത്. ഉടമകള്‍ പിടിച്ചുകൊണ്ടുപോയതിന്റെ ബാക്കിയാണിവ.
ഡാമിനകത്ത് വളര്‍ത്തു പോത്തുകള്‍ വെള്ളം മലിനമാക്കുന്നത് സുപ്രഭാതം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച ജില്ലാ കലക്ടര്‍ ഇടപെട്ട് പോത്തുകളെ ഈ മാസം 15 നകം മാറ്റാനും, അല്ലെങ്കില്‍ പിടിച്ചു ലേലം ചെയ്തു വില്‍ക്കാനും തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ചെണ്ണത്തെ ഉടമകള്‍ വാഹനങ്ങളില്‍ കടത്തിക്കൊണ്ടുപോയി.
ബാക്കി യുള്ളവ ഇപ്പോഴും ഡാമിനകത്തു തന്നെയാണുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. പൊള്ളാച്ചിയിലെ ചിലര്‍ വളര്‍ത്താന്‍ വാങ്ങി വിട്ട പോത്തുകളാണിവ. പ്രദേശത്ത് ചിലരെ വളര്‍ത്താന്‍ ഏല്‍പ്പിച്ച പോത്തുകളാണ് ഇവയെന്നും പറയപ്പെടുന്നുണ്ട്. കനത്ത ചൂടില്‍ ഡാമിനകത്ത് 12പോത്തുകള്‍ ചത്തിരുന്നു. ഇവയഴുകി മലമ്പുഴ വെള്ളം മലിനപ്പെടുന്നത് വാര്‍ത്തയായിരുന്നു. പാലക്കാട് നഗരസഭയിലും, സമീപത്തെ ഏട്ട് പഞ്ചായത്തുകളിലുമായി ഇരുപത് ലക്ഷം പേര്‍ക്ക് കുടിവെള്ളം വിതരണം നടത്തുന്നത് ഈ വെള്ളമാണ.്
ഡാമിലെ ജലനിരപ്പ് വളരെ താഴ്ന്ന നിലയിലാണുള്ളത്. 15 മുതല്‍ ഡാമിനകത്ത് പോത്തുകളെ കണ്ടാല്‍ പിടിച്ചു കെട്ടി ലേലം ചെയ്യാന്‍ ജലസേചന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ഇതു നടപ്പിലാക്കിയാല്‍ സര്‍ക്കാരിന് ലക്ഷങ്ങളുടെ വരുമാനമാകും ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."