ഓണ്‍ലൈന്‍ ക്ലാസുകളില്‍ അറബി, ഉറുദു, സംസ്കൃതം ഭാഷകള്‍ പുറത്ത്: പ്രതിഷേധവുമായി അറബിക് ടീച്ചേഴ്സ് ഫെഡറേഷന്
മലപ്പുറം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വിക്ടേഴ്സ് ചാനലിലൂടെ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ അറബി, ഉറുദു, സംസ്കൃതം ഭാഷകളെ ഒഴിവാക്കിയതില്‍ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് സംസ്ഥന സമിതി പ്രതിഷേധിച്ചു.
അഞ്ചാം ക്ലാസ് മുതല്‍, അറബി, ഉറുദു ,സംസ്കൃതം എന്നിവ ഒന്നാം ഭാഷയായി തെരെഞ്ഞടുത്ത ലക്ഷക്കണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നതാണ് ഇതുവരെ ഈ ക്ലാസുകള്‍ ആരംഭിക്കാത്ത സര്‍ക്കാര്‍ സമീപനം.
മലയാളം,ഹിന്ദി വിഷയങ്ങള്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുകയും, അറബി, ഉറുദു, സംസ്കൃതം ഭാഷകളെ മറ്റി നിര്‍ത്തുകയും ചെയ്യുന്നതിലൂടെ ഈ ഭാഷകള്‍ പഠിക്കുന്ന കുട്ടികളെ പിന്തിരിപ്പിക്കാനും ഭാഷ പഠനത്തെ തകര്‍ക്കാനുമുള്ള ഗൂഢ നീക്കമായി കാണേണ്ടിയിരിക്കുന്നു.
ഉടന്‍ ക്ലാസുകള്‍ ആരംഭിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നേതൃത്വം നല്കാന് സംസ്ഥാന സമിതി തീരുമാനിച്ചു. പ്രസിഡന്റ് എം.വി. അലിക്കുട്ടി അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."