'അന്‍സിയുടെ വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സര്‍ക്കാര്‍ ഏറ്റെടുക്കണം'
കൊടുങ്ങല്ലൂര്‍: ന്യൂസിലന്‍ഡിലെ ഭീകരാക്രമണത്തില്‍ മരിച്ച അന്‍സിയുടെ 30 ലക്ഷത്തോളം വരുന്ന വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദില്‍ ഖബറടക്കത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്‍സിയുടെ വേര്‍പാടില്‍ എല്ലാ വിഭാഗം ജനങ്ങളും അനുശോചിക്കുകയും മരണാനന്തര ചടങ്ങില്‍ എത്തിച്ചേരുകയും ചെയ്തു. ലോകം സമാധാനമാണ് ആഗ്രഹിക്കുന്നത് എന്നാണ് ഇതില്‍നിന്ന് മനസിലാക്കേണ്ടത്. ഭീകരാക്രമണശേഷം ന്യൂസിലന്‍ഡ് പ്രധാനമന്ത്രി സ്വീകരിച്ച ധീരമായ നിലപാട് ലോകത്തിനു മുഴുവനും ആശ്വാസം നല്‍കുന്നതായി. മരണപ്പെട്ടവരുടെ ബന്ധുക്കളെ അവരിലൊരാളായി ചേര്‍ത്തുപിടിച്ച ജസീന്ത ആര്‍ഡേന്‍ മാനവികതയുടെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."