ബഹ്റൈനില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വെള്ളിയാഴ്ച കേരളത്തിലേക്ക്
മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്‍റെ നേതൃത്വത്തില്‍ പുറപ്പെടുന്ന ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ നാളെ (വെള്ളിയാഴ്ച) കേരളത്തിലെത്തുമെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.
സമാജത്തിനു കീഴില്‍ ആകെ നാലു വിമാനങ്ങളാണ് ബഹ്റൈനില്‍ നിന്നും പുറപ്പെടുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് പ്രാദേശിക സമയം 12.00, 2.10, രാത്രി 8.00, 10.00 എന്നിങ്ങിനെയാണ് ഇവയുടെ സമയ ക്രമം.
എന്നാല്‍ നിശ്ചയിച്ച സമയ ക്രമത്തില്‍ വ്യത്യാസമുണ്ടാകാമെന്നും സമാജത്തിന്‍റെ ഭാഗത്തു നിന്നുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി യാത്രക്കാരുടെ ലിസ്റ്റ് എയര്‍ ലൈനുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണണപിള്ള വ്യാഴാഴ്ച ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു.
വ്യാഴാഴ്ചയാണ് സമാജത്തിനു കീഴില്‍ പുറപ്പെടുന്ന നാലു വിമാനങ്ങള്‍ക്കും അനുമതി ലഭിച്ചതായി ബന്ധപ്പെട്ടവരുടെ അറിയിപ്പ് ലഭിച്ചത്. ഉടനെ ഈ വിവരം നേരത്തെ ബുക്ക് ചെയ്ത യാത്രക്കാരെ അറിയിക്കുകയും ചെയ്തിരുന്നു.ചാര്‍ട്ടേഡ് വിമാനങ്ങളിലെ പ്രഥമ സര്‍വ്വീസ് 12മണിക്ക് കോഴിക്കോട്ടേക്കാണ്. ഗള്‍ഫ്എയറാണ് കോഴിക്കോട്ടേക്ക് പുറപ്പെടുന്നത്. തുടര്‍ന്നുള്ള കൊച്ചി സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യയും നടത്തും. ഇപ്രകാരം നാലു വിമാനങ്ങളിലായി നാട്ടിലെത്തുന്നത് 694 പ്രവാസികളാണ്.
മലയാളികളായ രോഗികളും ഗർഭിണികളും ജോലി നഷ്ടപ്പെട്ടവരുമടക്കമുള്ള നിരവധി പ്രവാസികളുടെ നിരന്തര അഭ്യർത്ഥന മാനിച്ചാണ് സമാജം ചാർട്ടേഡ് വിമാനയാത്രക്ക് സാഹചര്യമൊരുക്കിയതെന്ന് സമാജം ഭാരവാഹികളായ പ്രസിഡണ്ട് പി.വി രാധാകൃഷ്ണണപിള്ളയും ജന.സെക്രട്ടറി വർഗ്ഗീസ് കാരക്കലും വാര്‍ത്താകുറിപ്പില്‍അറിയിച്ചു.
സമാജത്തിൻ്റെ ചാർട്ടേഡ് വിമാനങ്ങൾക്കായുള്ള അപേക്ഷകളിൽ അനുകൂല സമീപനം സ്വീകരിച്ച ,നോർക്ക വകുപ്പിൻ്റെ കൂടെ ചുമതലയുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയൻ, വിദേശ കാര്യ സഹമന്ത്രി മുരളിധരൻ ,യാത്രക്കാവശ്യമായ വിവിധ സഹായങ്ങൾ ചെയ്തു തന്ന എൻ.പി. പ്രേമചന്ദ്രൻ എന്നിവര്‍ക്ക് ഭാരവാഹികള്‍ പ്രത്യേകം നന്ദി അറിയിച്ചു. ബഹ്റൈന്‍ എംബസിയും ബഹ്റൈനിലെ വിവിധ മന്ത്രാലയങ്ങളും ആദ്യ ഘട്ടം മുതലേ മികച്ച സഹകരണമാണ് നല്‍കിയിരുന്നതെന്നും സമാജം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."