പൊരിവെയിലും തെരഞ്ഞെടുപ്പും: വിശ്രമമില്ലാതെ പൊലിസുകാര്‍
#സുനി അല്‍ഹാദി
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ സംസ്ഥാനത്തെ പൊലിസുകാര്‍ക്കും വിശ്രമമില്ലാത്ത ഓട്ടം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതോടെ നിയമലംഘകരെ കണ്ടെത്താനും കള്ളപ്പണം കണ്ടെത്താനുമൊക്കെ പൊലിസ് നെട്ടോട്ടത്തിലാണ്.
ഒരു ജില്ലയില്‍ ഏറ്റവും കുറഞ്ഞത് ഏഴ് സംഘങ്ങളെയാണ് വാഹനപരിശോധനക്കായി നിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിനായി ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ അനധികൃതമായി പണം വാഹനത്തിലെത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്തണമെന്നാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
രണ്ട് പൊലിസുകാരും വിഡിയോഗ്രാഫറുമൊക്കെ ഉള്‍പ്പെടുന്ന സംഘം രാവും പകലും കള്ളപ്പണം കണ്ടെത്താന്‍ പരിശോധന നടത്തും. ജില്ലാ അതിര്‍ത്തികളിലും നാഷനല്‍ ഹൈവേകളിലും സന്ദേശം ലഭിക്കുന്ന ഇടങ്ങളിലുമൊക്കെ പരിശോധനയില്‍ ഏര്‍പ്പെടും. ആയിരത്തി അമ്പതോളം വാഹനങ്ങള്‍ ദിവസവും ഇവര്‍ പരിശോധിക്കും. പതിവ് പരിശോധനകളില്‍ നിന്ന് വ്യത്യസ്തമായി വാഹനത്തിന്റെ എല്ലാഭാഗങ്ങളും ഇവര്‍ പരിശോധിക്കണമെന്നാണ് നിര്‍ദേശം.
തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് എല്‍.പി (ലോങ് പെന്റിങ്) കേസുകളില്‍ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചതും ഇവരുടെ തിരക്കുകൂട്ടി. തെരഞ്ഞെടുപ്പിന് ക്രമസമാധാനം ഉറപ്പുവരുത്താന്‍ വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികളെ കണ്ടെത്താന്‍ സ്‌ക്വാഡ് രൂപീകരിച്ചായിരിക്കും ഇവരുടെ പ്രവര്‍ത്തനം.
വരുംദിവസങ്ങളില്‍ പ്രചാരണപ്രവര്‍ത്തനം ശക്തമാകുന്നതോടെ കൂടുതല്‍ ദേശീയ നേതാക്കളും കേരളത്തിലെത്തും. ഇതോടെ അകമ്പടി സേവിക്കാനും സുരക്ഷ ഒരുക്കാനുമൊക്കെ കൂടുതല്‍ പൊലിസിനെ നിയോഗിക്കേണ്ടിവരും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പൊലിസുകാരെ സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുമെങ്കിലും അംഗബലം കുറവായതിനാല്‍ സ്റ്റേഷനിലുള്ള മറ്റുള്ളവര്‍ക്ക് ജോലിഭാരം കൂടുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
ആവശ്യത്തിന് പൊലിസുകാരില്ലാത്തത് കേസ് അന്വേഷണത്തിന് തടസം സൃഷ്ടിക്കുമ്പോള്‍ കോടതികളിലും കേസ് തീര്‍പ്പാകാതെ മാറ്റിവയ്ക്കപ്പെടുന്നുണ്ട്. സാധാരണ ശബരിമലയില്‍ എല്ലാ മാസവും നടതുറക്കുമ്പോള്‍ പത്തനംതിട്ട ജില്ലയിലെ പൊലിസുകാരെ മാത്രമാണ് നിയോഗിക്കുന്നത്.
എന്നാല്‍, യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ മറ്റ്ജില്ലകളില്‍ നിന്നുകൂടി പൊലിസുകാരെ അങ്ങോട്ടേക്ക് നിയോഗിക്കുന്നുണ്ട്. മയക്കുമരുന്ന് കേസ്, അടിപിടിക്കേസ്, വഴിതര്‍ക്കം,സത്രീ പീഡനം തുടങ്ങി എന്ത് അന്വേഷിക്കാനും പൊലിസ് വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്
uae
• 2 months agoകുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ് ഹൈദർ അലി തങ്ങൾ മദ്രസ്സ
oman
• 2 months agoലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍
Kerala
• 2 months agoതമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു
Kerala
• 2 months agoകുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു
Kerala
• 2 months agoഅബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു
uae
• 2 months agoപട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം
Kerala
• 2 months agoദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും
uae
• 2 months agoപൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്
Kerala
• 2 months agoകറന്റ് അഫയേഴ്സ്-13-10-2024
PSC/UPSC
• 2 months agoസഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അഞ്ചു ദിവസം ബാക്കി
Saudi-arabia
• 2 months ago'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
Kerala
• 2 months agoമദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല
Kerala
• 2 months agoഉലുവ ആരോഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ
Saudi-arabia
• 2 months agoപുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി
Kerala
• 2 months ago'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്
Kerala
• 2 months agoഎസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്
Kerala
• 2 months agoആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം
Kerala
• 2 months ago'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ
മദ്രസകള്‍ക്ക് സഹായം നല്‍കുന്നില്ലെന്ന കേരളത്തിന്റെ വാദം തെറ്റെന്നും കാന്‍ഗോ