ലോകാരോഗ്യ സംഘടനയുടെ പ്രശംസ സംസ്ഥാനത്തിന് ലഭിച്ച അംഗീകാരം: മുഖ്യമന്ത്രി
കോഴിക്കോട്: നിപാ വൈറസിനെ ശക്തമായി പ്രതിരോധിക്കുന്നതില്‍ ആരോഗ്യ വകുപ്പ് വിജയിച്ചുവെന്നും ഈ പ്രതിരോധ പ്രവര്‍ത്തനത്തിന് ലോകാരോഗ്യ സംഘടനയുടെ വരെ പ്രശംസ ലഭിച്ചത് നമ്മുടെ സംസ്ഥാനത്തിന് ലഭിച്ച വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് കോഴിക്കോട് പൗരാവലി നല്കിയ സ്നേഹാദരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പൂര്‍ണ അര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കും. ആദ്യഘട്ടം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. നിപായ്ക്കെതിരേ കഠിന പ്രയത്നം ചെയ്ത ആരോഗ്യ പ്രവര്‍ത്തകരെയും പൊതു സമൂഹത്തെയും കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും പേരില്‍ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയില്‍ മാത്രമല്ല തുടര്‍ന്നും ഇത്തരത്തില്‍ ഒറ്റക്കെട്ടായും സംഘടിതമായും പ്രവര്‍ത്തിക്കാന്‍ കഴിയണം. സമൂഹത്തില്‍ പൊതുവേ ബാധിക്കുന്ന പ്രശ്നങ്ങളെ ഒറ്റക്കെട്ടായി നേരിടാന്‍ കഴിഞ്ഞാല്‍ ഒരു നവകേരളം സാധ്യമാകും. പല കാര്യങ്ങളിലും മാതൃക സൃഷ്ടിച്ച നാടാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."