ശാസ്ത്രസാഹിത്യ പരിഷത്ത് സന്നദ്ധ ആരോഗ്യസേന രൂപീകരിക്കും
കോട്ടയം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സന്നദ്ധ ആരോഗ്യസേന രൂപീകരിക്കും. രോഗപ്രതിരോധം, രോഗ ചികിത്സ എന്നിവയൊഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ ആശുപത്രികള്‍ക്കു ചെയ്യാന്‍ കഴിയുന്നതല്ല. .
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ രോഗപ്രതിരോധ കേന്ദ്രങ്ങള്‍ ആയാണു പ്രവര്‍ത്തിക്കേണ്ടതെന്ന കാഴ്ചപ്പാടില്‍ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തെ അല്ലെങ്കില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഒരു ഉപകേന്ദ്രത്തെയെങ്കിലും ഇത്തരം പ്രവര്‍ത്തനം നടത്തുന്ന മാതൃകാ കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടാണു സന്നദ്ധ ആരോഗ്യസേന രൂപീകരിക്കുന്നത്.
ഇതിനായി പ്രൊഫഷണലുകളും അല്ലാത്തവരുമായ ആരോഗ്യരംഗത്തെ എല്ലാ പ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു സന്നദ്ധസേനയാണു കോട്ടയം ജില്ലയില്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നത്.
ഈ പ്രവര്‍ത്തനത്തിന് ആവശ്യമായ ക്ലാസുകളും പ്രായോഗിക പരിശീലനവും ശാസ്ത്രസാഹിത്യ പരിഷത് നല്‍കും. വ്യാഴാഴ്ച പകല്‍ രണ്ടിനാണ് പരിഷത്ത് ഭവനില്‍ സന്നദ്ധ ആരോഗ്യസേന രൂപീകരണത്തിന്റെ ആദ്യകൂടിയിരുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."