HOME
DETAILS

സാമ്പത്തിക തട്ടിപ്പ്: രമണ്‍ സിങ്ങിന്റെ മരുമകനെതിരേ കേസ്

  
backup
March 25 2019 | 19:03 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b0%e0%b4%ae


ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പു കേസില്‍ ഛത്തിസ്ഗഡ് മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രമണ്‍ സിങ്ങിന്റെ മരുമകനെതിരേ പൊലിസ് കേസെടുത്തു. ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ നിയോഗിച്ച മൂന്നംഗ ഉദ്യോഗസ്ഥ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റായ്പൂര്‍ ഡി.കെ.എസ് ആശുപത്രിയുടെ മേധാവിയായിരുന്ന പുനീത് ഗുപ്തയ്‌ക്കെതിരേ പൊലിസ് കേസെടുത്തത്.


2016 ജനുവരി മുതല്‍ 2019 ജനുവരി വരെയാണ് ഗുപ്ത ആശുപത്രി മേധാവിയായിരുന്നത്. ഈ കാലത്ത് 50 കോടി രൂപ അനുമതിയില്ലാതെ തിരിമറി നടത്തിയെന്നാണ് 18 പേജുള്ള റിപ്പോര്‍ട്ടില്‍ ആരോപിച്ചിരിക്കുന്നത്. ഈ വര്‍ഷം കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷമാണ് പുനീത് ഗുപ്തയെ പദവിയില്‍നിന്ന് പുറത്താക്കിയത്.
തട്ടിപ്പ്, ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖയുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പുതിയ മേധാവിയായി നിയമിക്കപ്പെട്ട ഡോ. കെ.കെ സഹ്‌റെയാണ് ഗുപ്ത തട്ടിപ്പ് നടത്തിയതായി പരാതി നല്‍കിയത്. തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണ സമിതിയെ നിയോഗിക്കുകയായിരുന്നു. 50 കോടി തട്ടിപ്പു നടത്തിയതായും വ്യാജ ഓഡിറ്റ് റിപ്പോര്‍ട്ടുണ്ടാക്കിയതായും പരാതിയില്‍ പറയുന്നു.


യോഗ്യതയില്ലാത്ത നിരവധി പേരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഗുപ്ത ബാങ്കില്‍നിന്ന് തന്റെ പദവിയുപയോഗിച്ച് വായ്പയെടുത്തതായും സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
പി.ആര്‍ സാന്‍ചെട്ടി ആന്‍ഡ് കമ്പനിയെന്ന പേരിലുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കമ്പനിയുടെ പേരിലാണ് ഓഡിറ്റ് റിപ്പോര്‍ട്ടുള്ളത്. തങ്ങള്‍ ഓഡിറ്റ് നടത്തിയിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago