മരിച്ചത് 30 പൊലിസുകാര്‍; സ്ഥിരീകരിച്ചത് 2,500ലേറെ പേര്‍ക്ക്
മഹാരാഷ്ട്ര: രാജ്യത്ത് വലിയതോതില്‍ കൊവിഡ് വ്യാപനം നടന്ന മഹാരാഷ്ട്രയില്‍ രോഗം ബാധിച്ച് ഇതുവരെ 30 പൊലിസുകാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 2,500ലേറെ പൊലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതു മൂവായിരത്തോട് അടുത്തതായാണ് വിവരം.
സംസ്ഥാന പൊലിസ് കാര്യാലയത്തിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ദിവസേന നൂറോളം പൊലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതായാണ് പൊലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍നിന്നുതന്നെ വ്യക്തമാക്കുന്നത്. മരിച്ചവരില്‍ 16 ഉദ്യോഗസ്ഥരും മുംബൈ പൊലിസില്‍ സേവനം ചെയ്തവരാണ്.
അതേസമയം, ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരുടെ എണ്ണം 480 ആയി ഉയര്‍ന്നു. ഇതില്‍ 19 ഡോക്ടര്‍മാരും 38 നഴ്‌സുമാരും ഉള്‍പ്പെടും.
74 സെക്യൂരിറ്റി സ്റ്റാഫുകള്‍, 75 അറ്റന്‍ഡര്‍മാര്‍, 54 ശുചീകരണ തൊഴിലാളികള്‍, 14 ടെക്‌നീഷ്യന്‍മാര്‍ തുടങ്ങിയവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."