HOME
DETAILS

മൊറട്ടോറിയ കാലത്തെ പലിശ; കേന്ദ്രത്തിന്റെ മറുപടി തേടി സുപ്രിംകോടതി

  
backup
June 05 2020 | 00:06 AM

%e0%b4%ae%e0%b5%8a%e0%b4%b1%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%af-%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6

 

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം അടച്ചിട്ട സമയത്ത് ലോണുകള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിച്ച സമയത്തെ പലിശ ഒഴിവാക്കണമെന്ന ആവശ്യത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ മറുപടി തേടി സുപ്രിംകോടതി. വിഷയത്തില്‍ നേരത്തെ കോടതി റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും മറുപടി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്രം മറുപടി സമര്‍പ്പിച്ചിരുന്നില്ല.
എന്നാല്‍, ആ സമയത്തെ പലിശ ഒഴിവാക്കുന്നത് നല്ലതല്ലെന്ന നിലപാടിലാണ് റിസര്‍വ് ബാങ്ക്. ബാങ്കുകള്‍ കടുത്ത സാമ്പത്തിക പ്രശ്‌നം നേരിടുന്ന സമയത്ത് വരെ നിര്‍ബന്ധിച്ച് പലിശ ഒഴിവാക്കാനാവശ്യപ്പെടുന്നത് ശരിയായ തീരുമാനമല്ലെന്നായിരുന്നു റിസര്‍വ് ബാങ്ക് കോടതിയില്‍ വ്യക്തമാക്കിയത്.
തുടര്‍ന്നാണ് കോടതി വീണ്ടും ധനമന്ത്രാലയത്തിന്റെ മറുപടിയും തേടിയത്. ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം.ആര്‍ ഷാ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ആഗ്ര സ്വദേശിയായ ഗജേന്ദ്ര ശര്‍മ എന്നയാളാണ് വിഷയത്തില്‍ കോടതിയെ സമീപിച്ചിരുന്നത്.
വിഷയത്തില്‍ ധനമന്ത്രാലയത്തിനു മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.
ഈ മാസം 12നകം മറുപടി സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  8 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  36 minutes ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  38 minutes ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  an hour ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  an hour ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  12 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  13 hours ago