ബാങ്കുവിളിക്കെതിരെ ട്വീറ്റുമായി ഗായകന് സോനു നിഗം
മുംബൈ: മുസ്ലിം പള്ളികളിലെ ബാങ്കുവിളിക്കെതിരെ ട്വീറ്റ് ചെയ്ത ബോളിവുഡ് ഗായകന് സോനു നിഗം വിവാദത്തില്‍. മുസ്ലിമല്ലാതിരുന്നിട്ടും തനിക്ക് പുലര്‍ച്ചെ ബാങ്കുവിളി കേട്ട് എഴുനേല്‍ക്കേണ്ടി വരുന്നു എന്നും നിര്‍ബന്ധിത മതാരാധന ഇന്ത്യയില്‍ എന്നാണ് അവസാനിക്കുകയെന്നും ചോദിക്കുന്നതാണ് ട്വീറ്റ്. ബാങ്കുവിളിക്കെതിരായി ട്വീറ്റുകള്‍ ഒന്നിനു പുറകെ ഒന്നായി നിരത്തിയിരിക്കുകയാണ് സോനു നിഗം.
'എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ, ഞാനൊരു മുസ്ലിം അല്ല, പക്ഷേ പുലര്‍ച്ചെ ബാങ്കുവിളികേട്ടാണ് എനിക്ക് ഉണരേണ്ടി വരുന്നത്. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാരാധന എന്നവസാനിക്കും' എന്നായിരുന്നു സോനുവിന്റെ ആദ്യ ട്വീറ്റ്.
God bless everyone. I'm not a Muslim and I have to be woken up by the Azaan in the morning. When will this forced religiousness end in India
— Sonu Nigam (@sonunigam) April 16, 2017
ബാങ്കുവിളിക്കാന്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നതിനെതിരെയാണ് രണ്ടാമത്തെ ട്വീറ്റ്.
'പ്രവാചകന് മുഹമ്മദ് ഇസ്ലാം മതം സ്ഥാപിക്കുമ്പോള്‍ വൈദ്യുതി ഇല്ലായിരുന്നു. എഡിസണിനു ശേഷം താന്‍ എന്തിന് ഈ അപസ്വരം കേള്‍ക്കണം' എന്നാണത്.
And by the way Mohammed did not have electricity when he made Islam.. Why do I have to have this cacophony after Edison?
— Sonu Nigam (@sonunigam) April 17, 2017
മത വിശ്വാസികളല്ലാത്തവരെ ഉണര്‍ത്താന്‍ ഹിന്ദു ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്ന് കരുതുന്നില്ല. പിന്നെ എന്തിനാണിതെന്നും തുടര്‍ന്നുള്ള ട്വീറ്റുകളില്‍ സോനു നിഗം ചോദിക്കുന്നു.
I don't believe in any temple or gurudwara using electricity To wake up people who don't follow the religion . Why then..? Honest? True?
— Sonu Nigam (@sonunigam) April 17, 2017
ട്വീറ്റുകളിലൂടെ ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡയയില്‍ വിമര്‍ശമുയരുകയാണ്. സോനു നിഗമിന്റെ പാട്ടു കേട്ട് താന്‍ ഉണരാറുണ്ടെന്നു പറഞ്ഞാല്‍ അദ്ദേഹത്തിന് പ്രശ്നമാവുമോ എന്നും ചോദ്യമുയര്‍ന്നു. സോനു പാടിയ ഭജനകള്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു പോലും ബുദ്ധിമുട്ടുണ്ടെന്നും ചില ട്വീറ്റുകള്‍ പരാമര്‍ശിക്കുന്നു.
ജാഥകളിലും റാലികളിലും സോനു നിഗം പാടിയിട്ടുണ്ടെന്നും ചിലര്‍ മറുപടി ട്വീറ്റായി പരിഹസിക്കുന്നു. മറ്റു മതങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന മതേതര രാജ്യമാണ് ഇന്ത്യയെന്നും അത് മനസിലാക്കാന്‍ സോനു നിഗം തയാറാകണമെന്നും വിമര്‍ശമുയരുന്നുണ്ട്. അദേദഹത്തെ അനുകൂലിച്ചും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണികള്‍ നിരോധിക്കണമെന്നും ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."