സംസ്ഥാനം നേരിടുന്നത് അസാധാരണ വെല്ലുവിളി: മൂന്നക്കം കടന്നതോടെ ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമാക്കാന്‍ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം മൂന്നക്കം കടന്നതോടെ ആരോഗ്യ വകുപ്പ് കുടുതല്‍ നടപടികളിലേക്ക്. സംസ്ഥാനത്ത് സ്ഥിതിഗതികള്‍
രൂക്ഷമായുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനം നേരിടുന്നത് അസാധാരണ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.
ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇതിനായി പതിനാലായിരം പരിശോധന കിറ്റുകള്‍ ഐ.സി.എം.ഐര് ലഭ്യമാക്കിയിട്ടുണ്ട്. ഒരാഴ്ച പതിനയ്യായിരം ആന്റിബോഡി ടെസ്റ്റുകള്‍ നടത്താനാണ് തീരുമാനം. സമൂഹ വ്യാപനം ഉണ്ടോ എന്ന് പരിശോധിക്കാനാണ് നടപടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
പാലക്കാട്ട് ജില്ലയില്‍ മാത്രം ഇന്ന് നാല്‍പ്പത് പുതിയ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് 18 പേര്‍ക്കാണ് രോഗം. പത്തനംതിട്ടയില്‍ പതിനൊന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 128 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇതുവരെ ഉള്ളത്. വയനാട് മൂന്ന് കണ്ണൂര്‍ കോഴിക്കോട് ഓരോന്ന് വീതവും പുതിയ ഹോട്ട് സ്പോട്ടുകള്‍ ഉണ്ടായിട്ടുണ്ട്.
10000 വിവിധ ജില്ലകള്‍ക്ക് നല്‍കിയിട്ടുണ്ട്. 40000 കിറ്റുകള്‍ മൂന്ന് ദിവസം കൊണ്ട് കിട്ടും എന്ന് അറിയിച്ചിട്ടുണ്ട്. ഒരാഴ്ച 15000 വരെ ആന്റിബോഡി നടത്താന്‍ ഉദ്ദേശിക്കുന്നു.
സമൂഹ വ്യാപനം ഉണ്ടോ എന്നു നിരീക്ഷിക്കാനാണിത്. ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയാല്‍ പിസിആര്‍ ടെസ്റ്റ് നടത്തും. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 177033 പേരാണ് ഇതുവരെ എത്തിയത്. ഇതില്‍ 30363 പേര് വിദേശത്തുനിന്ന് എത്തിയതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 146670 പേര് വന്നു.
ഇതില്‍ 93783 പേര് തീവ്രരോഗവ്യാപന മേഖലകളില്‍നിന്ന് വന്നതാണ്. 63 ശതമാനം പേര്. റോഡ് വഴി 79 ശതമാനം പേരും റെയില്‍ വഴി 10.8 ശതമാനം ആളുകളും എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."