കശുവണ്ടി ഫാക്ടറികള്‍ സന്ദര്‍ശിച്ച് പ്രേമചന്ദ്രന്‍
കൊല്ലം: ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്‍ കശുവണ്ടിത്തൊഴിലാളികളുടെ മനസുതൊട്ട് പ്രചാരണം തുടരുന്നു. പ്രേമചന്ദ്രന്‍ നടത്തിയ ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സന്തോഷം തൊഴിലാളികള്‍ സ്ഥാനാര്‍ഥിയുമായി പങ്കുവച്ചു. കണ്ണനല്ലൂര്‍ മേഖലയിലെ പന്ത്രണ്ടില്‍പ്പരം ഫാക്ടറികളില്‍ സ്ഥാനാര്‍ഥി സന്ദര്‍ശനം നടത്തി.
കണ്ണനല്ലൂര്‍ കെ.എസ്.സി.ഡി.സി ഫാക്ടറി നടയില്‍നിന്നാണ് സന്ദര്‍ശനപരിപാടി ആരംഭിച്ചത്. നെടുമ്പന പഞ്ചായത്തിലെ മുഴുവന്‍ ഫാക്ടറികളിലും സന്ദര്‍ശനം നടത്തി. ടി.സി വിജയന്‍, ജി. വേണുഗോപാല്‍, മംഗലത്ത് രാഘവന്‍, കോതേത്ത് ഭാസുരന്‍, പെരിനാട് മുരളി, ശാന്തകുമാര്‍, പള്ളിമണ്‍ സന്തോഷ്, നാസിമുദ്ദീന്‍ ലബ്ബ, ഫിറോസ്ഷാ സമദ്, കുളപ്പാടം ഫൈസല്‍, ആസാദ്, സജി ഡി ആനന്ദ്, ചക്കാല നാസര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
ഇന്ന് ചടയമംഗലം മണ്ഡലത്തില്‍
കൊല്ലം: യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്‍ ഇന്ന് ചടയമംഗലം മണ്ഡലത്തിലുള്ള മുഴുന്‍ കാഷ്യു ഫാക്ടറികളും സന്ദര്‍ശിക്കുമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ കണ്‍വീനര്‍ എ.എ അസീസ് അറിയിച്ചു. ഓയൂര്‍ കാഷ്യു ഫാക്ടറിയില്‍ നിന്നും രാവിലെ എട്ടിനാണ് പര്യടനം ആരംഭിക്കുന്നത്.
സ്വീകരണപരിപാടിക്ക് ഏപ്രില്‍ രണ്ടിന് തുടക്കം
കൊല്ലം: ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്റെ സ്ഥാനാര്‍ഥി സ്വീകരണപരിപാടി രണ്ടുഘട്ടങ്ങളായി നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ. ഷാനവാസ് ഖാനും കണ്‍വീനര്‍ അഡ്വ. ഫിലിപ്പ് കെ. തോമസും അറിയിച്ചു. ഒന്നാംഘട്ട പരിപാടിക്ക് ഏപ്രില്‍ രണ്ടിന് പുനലൂരില്‍ തുടക്കമാകും. മൂന്നിന് ചടയമംഗലം, നാലിന് ചാത്തന്നൂര്‍, അഞ്ചിന് കുണ്ടറ, ആറിന് ഇരവിപുരം, ഏഴിന് ചവറ, എട്ടിന് കൊല്ലം എന്നിങ്ങനെയാണ് ഒന്നാംഘട്ട പരിപാടിയുടെ ഷെഡ്യൂള്‍. രണ്ടാംഘട്ടം ഏപ്രില്‍ ഒന്‍പതിന് ആരംഭിച്ച് 15ന് സമാപിക്കും. സ്വീകരണപരിപാടിയില്‍ യു.ഡി.എഫിന്റെ സമുന്നതരായ നേതാക്കള്‍ പങ്കെടുക്കും.
അധ്യാപകരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍
കൊല്ലം: എന്‍.കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് അധ്യാപകരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് കേരള എയ്ഡഡ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എ.വി ഇന്ദുലാല്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ അധ്യാപക വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നും എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ പോസ്റ്റുകള്‍ കുറയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്നും സംസ്ഥാന അധ്യാപക പ്രവര്‍ത്തക സമ്മേളനം ആവശ്യപ്പെട്ടു. കെ.എ.ടി.എ മുന്‍ സംസ്ഥാന പ്രസിഡന്റ് പനയം ശ്രീകുമാര്‍ ചെയര്‍മാനായും രാജേന്ദ്രകുമാര്‍, സഹജന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും അലക്‌സ് കണ്‍വീനറായുമടങ്ങുന്ന 101 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപംനല്‍കി.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഇന്ന്
കൊല്ലം: യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനപരിപാടികള്‍ വിലയിരുത്തുന്നതിനായി ഇന്ന് വൈകിട്ട് ആറിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം കൂടുമെന്ന് കണ്‍വീനര്‍ ഫിലിപ്പ് കെ. തോമസ് അറിയിച്ചു.
കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി
കൊല്ലം: എന്‍.കെ. പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട നിയമസഭാ മണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി. മൂന്നാംഘട്ട പ്രചാരണപരിപാടിയിലേക്ക് കടക്കുന്നു. വരുംദിവസങ്ങളില്‍ സുനാമി ഫഌറ്റുകളും ശക്തികുളങ്ങര ഹാര്‍ബര്‍, കെ.എം.എം.എല്‍, ഐ.ആര്‍.ഇ, എം.എസ് പ്ലാന്റ് മീറ്റര്‍ കമ്പനി, കുണ്ടറയിലെ കെല്‍, അലിന്റ് സിറാമിക്‌സ് ഫാക്ടറികളും സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."