ഒരേ സമയം 25 സ്കൂളുകളില്‍ ക്ലാസുകള്‍: 13 മാസങ്ങള്‍ക്കുള്ളില്‍ സയന്‍സ് അധ്യാപിക സമ്പാദിച്ചത് ഒരു കോടി
ലഖ്നൗ: ഒരേ സമയം 25 സ്കൂളുകളില്‍ ജോലി ചെയ്ത് ശാസ്ത്ര അധ്യാപിക സമ്പാദിച്ചത് ഒരു കോടി രൂപ. കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലെ അധ്യാപികയായ അനാമിക ശുക്ലക്കാണ് 13 മാസത്തിനുള്ളില്‍ ഒരുകോടിയോളം രൂപ സമ്പാദിച്ചത്.
ഇവര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപകരുടെ ഡിജിറ്റല്‍ ഡാറ്റാബെയ്സ് തയ്യാറാക്കിയപ്പോഴാണ് ഇവര്‍ 25 വ്യത്യസ്ത സ്കൂളുകളില്‍ നിയമനം നേടിയ വിവരം പുറത്തായത്. അമേത്തി, അംബേദ്കര്‍ നഗര്‍, റായ്ബറേലി, പ്രയാഗ് രാജ്, അലിഘഢ തുടങ്ങിയ ജില്ലകളിലെല്ലാം അനാമിക അധ്യാപികയായി ഇവര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം ഫെബ്രുവരി വരെ ഇവര്‍ ഒരു കോടിയോളം രൂപ വാങ്ങിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് അധ്യാപികക്ക് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയെങ്കിലും ഇതുവരെ മറുപടി നല്‍കിയിട്ടില്ല. വിവിധ സ്കൂളുകളില്‍ നിന്നുള്ള ശമ്പള കൈമാറ്റത്തിന് ഒരേ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാഗമായി അവരുടെ ശമ്പളം തടഞ്ഞതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
ഒരാളോണോ ഒരുകൂട്ടം പേരാണ് ഈ തട്ടിപ്പിന് പിന്നിലെന്നും വ്യക്തമല്ല. ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. ഓണ്‍ലൈനായി അധ്യാപകരുടെ ഡേറ്റാ ബേസ് തയ്യാറാക്കുന്നതിനിടെയാണ് തട്ടിപ്പു പുറത്തായത്. അതേസമയം അനാമികയെ ആദ്യം ടീച്ചറായി എവിടെയാണ് നിയമിച്ചതെന്നും കണ്ടെത്താനായിട്ടില്ല.
2020 ഫെബ്രുവരി വരെയുള്ള 13 മാസത്തെ ശമ്പളമാണ് ഇവര്‍ 25 സ്കൂളുകളില്‍ നിന്നും പിന്‍വലിച്ചത്. ഒരു മാസം അധ്യാപകര്‍ക്ക് ഏതാണ്ട് 30,000 രൂപയാണ് ശമ്പളമായി നല്‍കിയിരുന്നത്. ഒരേ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം പിന്‍വലിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."