കവര്‍ച്ചാശ്രമത്തിനിടെ രണ്ടുപേര്‍ പിടിയില്‍
കൊല്ലം: കവര്‍ച്ചാ ശ്രമത്തിനിടെ രണ്ടുപേര്‍ കൊല്ലം ഈസ്റ്റ് പൊലിസിന്റെ പിടിയിലായി.
തമിഴ്‌നാട് അംബാസമുദ്രം പാപ്പന്‍കുളം നാടാര്‍ തെരുവില്‍ സുബ്രഹ്മണ്യന്‍(38), മങ്ങാട് ചാത്തിനാംകുളം ചേരിയില്‍ ഹൃദയഭവനില്‍ ജോണ്‍സണ്‍(30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 1ന് ചിന്നക്കട മുനിസിപ്പല്‍ ബില്‍ഡിംഗില്‍ ശ്രീകൃഷ്ണ ഫോട്ടോസ് കടമുറിയുടെ മുന്‍വശം ഷട്ടറിനോട് ചേര്‍ന്ന് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചയായിരുന്നു ലക്ഷ്യമെന്ന് വെളിപ്പെടുത്തിയത്. ഇവരില്‍ നിന്നും കവര്‍ച്ചക്കുള്ള ആയുധങ്ങളും കണ്ടെടുത്തു. ഇരുവരും മോഷണക്കേസില്‍ നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. സുബ്രഹ്മണ്യനെ സ്ത്രീകളുടെ വേഷത്തില്‍ ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്ത് മോഷണങ്ങള്‍ നടത്തിയതിന് കൊല്ലം, തിരുവനന്തപുരം റയില്‍വേ പൊലിസ് പലപ്രാവശ്യം അറസ്റ്റ് ചെയ്തിരുന്നു
കൊല്ലം ഈസ്റ്റ് സി.ഐ വി.എസ് പ്രദീപ് കുമാര്‍, എസ്.ഐ ആര്‍ രാജേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജി.എസ്.ഐ പുഷ്പരാജന്‍, സി.പി.ഓമാരായ ശശിധരന്‍പിള്ള, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."