കൊലപാതക രാഷ്ട്രീയത്തിനെതിരേ വിദ്യാര്‍ഥികള്‍ അണിനിരക്കണം: ടി.പി അഷ്റഫലി
വടകര: കൊലപാതക രാഷ്ട്രീയത്തിനെതിരേ വിദ്യാര്‍ഥികള്‍ അണിനിരക്കണമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി. എം.എസ്.എഫ് വടകര പാര്‍ലമെന്റ് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി. ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സി.പി.എം ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്. സി.പി.എം കൊലപ്പെടുത്തിയവരെ കൂടി ഓര്‍മിക്കാന്‍ ഇടതുപക്ഷം തയ്യാറാവണമെന്നും അഷ്റഫലി ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ല പ്രസിഡന്റ് ലത്തീഫ് തുറയൂര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി നിഷാദ് കെ. സലീം, ഒകെ കുഞ്ഞബ്ദുല്ല, ഷജീര്‍ ഇഖ്ബാല്‍, സുബൈര്‍ തെക്കയില്‍, റിയാസ് പുല്പറ്റ തന്‍വീര്‍ കെ.വി, മുഹമ്മദ് പേരോട്, ഷമീര്‍ പാഴൂര്‍, അനസ് കടലാട്ട്, ഷാഫി എടച്ചേരി സംസാരിച്ചു. സി.കെ നജാഫ് സ്വാഗതവും അഫ്നാസ് ചോറോട് നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."