പൊലിസ് എന്ന വ്യാജേന വെള്ളക്കെട്ട് പൊളിച്ചുനീക്കാന്‍ ശ്രമം
ബദിയഡുക്ക: പൊലിസ് എന്ന വ്യാജേനയെത്തിയ രണ്ടംഗസംഘം നീര്‍ത്തട വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വെള്ളക്കെട്ട് പൊളിച്ചുനീക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു.
കാറിലെത്തിയ സംഘം ബദിയഡുക്ക സ്റ്റേഷനില്‍നിന്ന് വരുന്ന പൊലിസുകാരാണെന്ന് പരിസര വാസികളെ സ്വയം പരിചയപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മഴ വെള്ളം കുത്തിയൊലിക്കുന്നതിനാല്‍ വെള്ളക്കെട്ടിന് സമീപത്തെ കര്‍ഷന്റെ കൃഷി നശിക്കുന്നുവെന്നും അതിനാല്‍ വെള്ളക്കെട്ടിന്റെ സംരക്ഷണ ഭിത്തി പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഒരാള്‍ ഭിത്തി പൊളിക്കാനുള്ള നീക്കം നടത്തി.
ഇതിനിടെ സംശയം തോന്നിയ നാട്ടുകാര്‍ ഇവരെ തടയുകയും തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുകയും ചെയ്തെങ്കിലും ഇവര്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് ബദിയഡുക്ക പൊലിസ് സ്ഥലത്തെത്തി കാര്‍ കസ്റ്റഡിയിലെടുത്തു. എന്നാല്‍ സംഭവം നടന്നത് വിദ്യാനഗര്‍ സറ്റേഷന് പരിധിയിലായതിനാല്‍ കേസ് കൈമാറുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."