ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം കാര്‍ഷിക കോളജില്‍ ജീവനക്കാരെ നിയമിച്ചില്ല
നീലേശ്വരം: ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞിട്ടും പടന്നക്കാട് കാര്‍ഷിക കോളജില്‍ ജീവനക്കാരെ നിയമിച്ചില്ല. ഇതേതുടര്‍ന്ന് ഒരുവര്‍ഷമായി ലബോറട്ടറി അടഞ്ഞുകിടക്കുകയാണ്. 2017 ലാണ് കോളജില്‍ കീടനാശിനി അവശിഷ്ട പരിശോധന മൈക്രോ ബയോളജി ലബോറട്ടറി കെട്ടിടം തുറന്നത്.
കെട്ടിടത്തിന്റെ ഉദ്ഘാടന വേളയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുമെന്ന് വകുപ്പ് സെക്രട്ടറി പറഞ്ഞിരുന്നു. എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും ജീവനക്കരെ നിയമിച്ചില്ല. ഇതിനാല്‍ ജീവനക്കാരില്ലാത്തതു കൊണ്ട് കെട്ടിടം ഉദ്ഘാടനത്തിനുശേഷം തുറന്നു പ്രവര്‍ത്തിപ്പിക്കാനും കഴിഞ്ഞില്ല.
കഴിഞ്ഞ മെയ് മാസത്തില്‍ കാര്‍ഷിക കോളജില്‍ മലബാര്‍ മാംഗോ ഫെസ്റ്റ് ഉദ്ഘാടന ചടങ്ങില്‍ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാറിനോട് ജീവനക്കാരുടെ പ്രശ്‌നം പറഞ്ഞപ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിയമിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും തുടര്‍നടപടികളുണ്ടായിട്ടില്ല.
ഒരു അസിസ്റ്റന്റ് പ്രൊഫസര്‍, അനലിസ്റ്റ്, മെഷിന്‍ ഓപ്പറേറ്റര്‍, ലാബ് ടെക്‌നീഷ്യന്‍ എന്നീ ജീവനക്കാരെയാണ് ലാബില്‍ വേണ്ടത്. ലബോറട്ടറിയില്‍ ഉപകരണങ്ങള്‍ ഇതിനകം എത്തിയിട്ടുണ്ട്. ഇതിനായി സര്‍ക്കാര്‍ 45 ലക്ഷം രൂപ അനുവദിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലു 15 ലക്ഷം രൂപ മാത്രമാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്.
പച്ചക്കറികളിലും മറ്റും വ്യാപകമായി കാണുന്ന കീടനാശിനി പരിശോധിക്കാനാണ് പടന്നക്കാട് കാര്‍ഷിക കോളജിനോടനുബന്ധിച്ച് കീടനാശിനി അവശിഷ്ട പരിശോധന ലബോറട്ടറി അനുവദിച്ചത്. ഇപ്പോള്‍ തിരുവനന്തപുരത്ത് മാത്രമാണ് ഇതുപോലുള്ള ലബോറട്ടറി പ്രവര്‍ത്തിക്കുന്നത്.
അതേസമയം കാര്‍ഷിക കോളജില്‍ ആവശ്യത്തിന് അധ്യാപകരെ നിയമിക്കാമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കമാര്‍ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെയായി അധ്യാപകരെയും നിയമിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."