HOME
DETAILS
MAL
ഡോക്ടര്‍ കുപ്പായമണിഞ്ഞ് ജില്ലാ പൊലിസ് മേധാവി
backup
July 02 2018 | 07:07 AM
ദേളി: ജനമൈത്രി പൊലിസ് കാസര്‍കോട്, ദേളി എച്ച്.എന്‍.സി ആശുപത്രി എന്നിവ സംയുക്തമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാംപില്‍ ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസ് ഐ.പി.എസ് രോഗികളെ പരിശോധിച്ചു. സിവില്‍ സര്‍വിസില്‍ പ്രവേശിക്കുന്നതിനു മുന്‍പ് മൂന്നുവര്‍ഷം ഡോക്ടറായി പ്രാക്ടീസ് നടത്തിയ ഡോ. ശ്രീനിവാസ് മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്ത ശേഷമാണ് രോഗികളെ പരിശോധിച്ചത്.ഡയറക്ടര്‍ ഡോ. അബൂബക്കര്‍ അധ്യക്ഷനായി. ക്യാംപില്‍ ഡോ. അര്‍ഷി മുഹമ്മദ്, ഡോ. രാജേഷ്, ഡോ. ബിനി മോഹന്‍ പരിശോധനക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."