ബന്തടുക്ക ബസ് സ്റ്റാന്‍ഡ് കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ താവളം
കൂറ്റിക്കോല്‍: മലയോരത്തെ പ്രധാന വ്യാപാര മേഖലയായ ബന്തടുക്കയിലെ കുറ്റിക്കോല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. ബിവറേജ് കോര്‍പറേഷന്റെ വിദേശമദ്യ വില്‍പ്പനശാലയും ഇതേ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ബസ് സ്റ്റാന്‍ഡും പരിസരവും കെട്ടിടത്തിന്റെ കോണിപ്പടികളും സന്ധ്യമയങ്ങിയാല്‍ മദ്യപാനികളുടെ പിടിയിലാണ്.
ഇത് ബന്തടുക്കയിലെ വ്യാപാരികളെയാണ് ഏറെ ദുരിതത്തിലാക്കുന്നത്. വിദേശമദ്യ ഷാപ്പില്‍നിന്ന് മദ്യം വാങ്ങി ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍വച്ച് കുടിക്കുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പ്ലാസ്റ്റിക്കുകളും ഗ്ലാസും മദ്യക്കുപ്പികളും ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിനകത്ത് തന്നെയാണ് വലിച്ചെറിയുകയാണ്. ഇതുകാരണം ബസ് സ്റ്റാന്‍ഡില്‍ കൊതുക് ശല്യവും രൂക്ഷമായിട്ടുണ്ട്.
കൂടാതെ രാത്രികാലങ്ങളിലെ മദ്യപാനികളുടെ ബഹളങ്ങളും സമീപവാസികളെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു. നേരത്തെ ഇവിടെ പൊലിസ് പട്രോളിങ് നടത്തിയുന്നെങ്കിലും ഇപ്പോള്‍ പിന്‍വലിച്ചതാണ് മദ്യപാനികള്‍ക്ക് സഹായകമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."