HOME
DETAILS
MAL
കോണ്‍ഗ്രസിന്റേത് ദാരിദ്ര്യത്തിനെതിരായ സര്‍ജിക്കല്‍ സ്ട്രൈക്: ഐ.സി ബാലകൃഷ്ണന് എം.എല്‍.എ
backup
March 26 2019 | 04:03 AM
കല്‍പ്പറ്റ: വരുമാനം ഏറ്റവും കുറവുള്ള ഇന്ത്യയിലെ ജനസംഖ്യയില്‍ 20 ശതമാനം വരുന്ന 25 കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 12,000 രൂപ വരുമാനം ഉറപ്പു വരുത്തുന്ന മിനിമം ഇന്‍കം ഗ്യാരണ്ടി സ്കീം കോണ്‍ഗ്രസ് അധികാരത്തില്‍ നടപ്പിലാക്കുമെന്നാ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം നാട്ടില്‍ നിന്നും ദാരിദ്ര്യം തുടച്ചു നീക്കുന്ന സര്‍ജിക്കല്‍ സ്ട്രൈക്ക് ആണെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ പ്രസ്താവിച്ചു. രാജ്യത്തു നിന്നും ദാരിദ്ര്യം പാടെ തുടച്ചു നീക്കാനുള്ള ഈ പദ്ധതി ഐതിഹാസികവും ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."