പൊലിസ് അകാരണമായി ദ്രോഹിക്കുകയാണെന്ന് പരാതി
തൊടുപുഴ: ആംബുലന്‍സ് ഡ്രൈവര്‍മാരെ ട്രാഫിക് പൊലിസ് അകാരണമായി ദ്രോഹിക്കുകയാണെന്ന് ഡ്രൈവര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വിലപ്പെട്ട മനുഷ്യ ജീവന്‍ രക്ഷിക്കുന്നതിനായി സ്വന്തം ജീവന്‍ അവഗണിച്ച് ഓടിക്കേണ്ടി വരുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരെ പാര്‍ക്കിംഗിന്റെ പേരില്‍ പിഴ ചുമത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയുമാണ്.
ട്രാഫിക് പൊലിസിന്റെ മനുഷ്യരഹിത സമീപനം തുടര്‍ന്നാല്‍ ആംബുലന്‍സ് സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വരുമെന്നും അവര്‍ അറിയിച്ചു.ഇന്നലെ രാവിലെ താലൂക്ക് ആശുപത്രിക്ക് മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന ഇടവെട്ടി സ്വദേശി ടി എച്ച് കബീറിന്റെ ആംബുലന്‍സ് ട്രാഫിക് എസ്.ഐയും സംഘവും ബലമായി കസ്റ്റഡിയിലെടുത്തു.
നോ പാര്‍ക്കിംഗ് ഏരിയയിലാണെന്ന് പറഞ്ഞാണ് വാഹനം ബലമായി സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കബീര്‍ പറഞ്ഞു. തന്നെ ബലമായി പൊലിസ് വാഹനത്തില്‍ കയറ്റാനും ശ്രമിച്ചു.
സി.ഐയെ കണ്ടാല്‍ മാത്രമേ വാഹനം വിട്ടുതരികയുളളൂ എന്നാണ് പൊലിസ് നിലപാട്. താലൂക്ക് ആശുപത്രിയില്‍ അവശ്യഘട്ടങ്ങളില്‍ ഒഴിവുളളയിടങ്ങളില്‍ ആംബുലന്‍സുകള്‍ക്ക് പാര്‍ക്കിംഗ് അനുവദിച്ചിട്ടുളളതാണ്.
ഇത് പരിഗണിക്കാതെയാണ് പൊലിസ് ആംബുലന്‍സുകാരെ ദ്രോഹിക്കുന്നത്. നോ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തതിന് പിഴ ഈടാക്കി വിടുന്നതിന് പകരം വാഹനം കസറ്റഡിയിലെടുക്കുന്നത് അനീതിയാണെന്നും അവര്‍ പറഞ്ഞു.
ടാഫിക് വിഭാഗത്തിന്റെ ഇത്തരം നടപടികള്‍ക്കെതിരേ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും പരാതി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."