വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണവും മദ്യവും: കര്‍ശന നടപടിയെന്ന് കലക്ടര്‍
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമോ മദ്യമോ വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഫ്‌ളയിങ് സ്‌ക്വാഡുകളെ വിവിരമറിയിക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. ഇവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഓരോ നിയോജകമണ്ഡലത്തിലും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെ മേല്‍നോട്ടത്തിലാണ് പരിശോധന സംഘം പ്രവര്‍ത്തിക്കുന്നത്. ഏതെങ്കെലും പ്രദേശത്ത് പണമോ മദ്യമോ വിതരണം ചെയ്യുന്നതായി പരാതികളോ സൂചനകളോ ലഭിച്ചാല്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി മൊഴികളും തെളിവുകളും ശേഖരിക്കും. ഇതോടൊപ്പം പരിശോധന നടപടികള്‍ വിഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്യും. അനധികൃതമായി സൂക്ഷിക്കുന്ന ആയുധങ്ങള്‍ കണ്ടെത്തുകയും ടീമിന്റെ ദൗത്യമാണ്. നിയോജകമണ്ഡലം, പ്രവര്‍ത്തന പരിധി, ചാര്‍ജ് ഓഫിസര്‍ എന്നിവ ക്രമത്തില്‍. മാനന്തവാടി നിയോജകമണ്ഡലം: തൊണ്ടര്‍നാട്,വെളളമുണ്ട,പനമരം പഞ്ചായത്തുകള്‍ കെ.ജി സുരേഷ്ബാബു( 8547616701), തിരുനെല്ലി,തവിഞ്ഞാല്‍ പഞ്ചായത്തുകള്‍ പി.ജെ സെബാസ്റ്റ്യന്‍ (9400512830), എടവക, മാനന്തവാടി നഗരസഭ കെ.മനോജ് (9847597512). സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം : മീനങ്ങാടി, നൂല്‍പ്പുഴ പഞ്ചായത്തുകള്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭ പി.പി ജോയി (9447203005), നെന്‍മേനി, അമ്പലവയല്‍ പഞ്ചായത്തുകള്‍ ടി.ബി പ്രകാശ് ( 9539063374), പുല്‍പ്പള്ളി, മുളളന്‍ക്കൊല്ലി, പൂതാടി പഞ്ചായത്തുകള്‍ സി.എ യേശുദാസ് ( 9633425777). കല്‍പ്പറ്റ നിയോജകമണ്ഡലം: വൈത്തിരി, പൊഴുതന,തരിയോട് പഞ്ചായത്തുകള്‍ വി. അബ്ദുല്‍ ഹാരിസ് ( 9447706999),വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, കോട്ടത്തറ,കണിയാമ്പറ്റ പഞ്ചായത്തുകള്‍ ഷെര്‍ളി പൗലോസ് (9446075365), മേപ്പാടി, മൂപ്പൈനാട്, മുട്ടില്‍ പഞ്ചായത്തുകള്‍, കല്‍പ്പറ്റ നഗരസഭ കെ. ജയരാജ് (9446885684). ചെക്ക് പോസ്റ്റുകള്‍ വഴി ജില്ലയിലേക്ക് കടത്തുന്ന അനധികൃത പണവും മദ്യവും മറ്റും കണ്ടെത്താനായി ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമും പ്രവര്‍ത്തിക്കുന്നുണ്ട്. തലപ്പുഴ, ബാവലി, തോല്‍പ്പെട്ടി, വാളംതോട്, മുത്തങ്ങ, നൂല്‍പ്പുഴ,നമ്പ്യാര്‍ക്കുന്ന്, താളൂര്‍, ലക്കിടി, ചോലാടി എന്നിവടങ്ങളിലാണ് സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ വിവിധ വകുപ്പുകള്‍ നിയന്ത്രിക്കുന്ന ചെക്ക്‌പോസ്റ്റുകളുടെ സൗകര്യവും ഉപയോഗപ്പെടുത്തിയാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."