പ്രബോധന രംഗത്ത് വ്യക്തിവിശുദ്ധി അനിവാര്യം: ആലിക്കുട്ടി മുസ്ലിയാര്
പാലത്തുങ്കര: പ്രബോധന രംഗത്ത് വ്യക്തി വിശുദ്ധി അനിവാര്യമാണെന്നും വ്യക്തി വിശുദ്ധിയിലൂടെ ഒരാള്‍ക്ക് പതിനായിരങ്ങളെ നല്ലമാര്ഗത്തിലേക്ക് നയിക്കാന്‍ സാധിക്കുമെന്നു സമസ്ത ജനറല്‍സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്. പാലത്തുങ്കര മഖാം ഉറൂസിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്ലാമിന്റെ വളര്‍ച്ചയ്ക്ക് വ്യക്തി വിശുദ്ധിക്ക് വളരെ പ്രസക്തിയുണ്ട്. ഇതു തുടര്‍ന്നതിനാലാണ് ഒരൊറ്റ യാത്രയില്‍ അജ്മീര്‍ ഖ്വാജ പതിനായിരങ്ങളെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചതെന്നും ആലിക്കുട്ടി മുസ്ലിയാര് വ്യക്തമാക്കി.
സമസ്ത കേന്ദ്ര മുശാവറ അംഗം കെ.കെ.പി അബ്ദുല്ല മുസ്ലിയാര് അധ്യക്ഷനായി. ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. മൊയ്തു നിസാമി, ഖാദര്‍ ഹാജി, സിയാദ് അസ്അദി, സുഹൈല്‍ അസ്അദി, സവാദ് അസ്അദി സംസാരിച്ചു. രാവിലെ വിളംബര റാലിക്കും വയലിലെ പള്ളികൂട്ട സിയാറത്തിനും അബ്ദുല്‍ഫത്താഹ് ദാരിമി നേതൃത്വം നല്കി. ഇന്നുരാവിലെ മൗലീദ് പാരയണവും രാത്രി മുഹ്യദ്ദീന് റാത്തീബും നടക്കും. നാളെ മാണിയൂര്‍ അഹ്മദ് മുസ്ലിയാരുടെ കൂട്ട പ്രാര്‍ഥനയോടെ ഉറൂസ് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."