സാക്കിര്‍ നായിക്കിന് മഹാരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ ക്ലീന്‍ചിറ്റ്
മുംബൈ: പ്രമുഖ മതപ്രഭാഷകന് സാക്കിര്‍ നായിക്കിന് മഹാരാഷ്ട്ര ഇന്റലിജന്‍സിന്റെ ക്ലീന്‍ചിറ്റ്. സാക്കിറിനെതിരേ കെസെടുക്കാനുള്ള തെളിവുകളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് എസ്.ഐ.ടി വെളിപ്പെടുത്തിയത്.
അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചെത്തിയാല്‍ അറസ്റ്റ് ചെയ്യാനുള്ള തെളിവുകളൊന്നും ഇല്ലെന്നും അന്വേഷണവിഭാഗം വെളിപ്പെടുത്തി.സാക്കിര്‍ നായിക്കിന്റെ നിരവധി വിഡിയോകളും പ്രസംഗങ്ങളും നിരീക്ഷിച്ചതില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇത്തരമൊരു അനുമാനത്തിലെത്തിയത്.
ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഒന്നും തന്നെ പ്രസംഗങ്ങളില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ധാക്ക ഭീകരാക്രമണത്തിന്റെ പ്രചോദനം സാക്കിര്‍ നായിക്കാണെന്ന രീതിയില്‍ ബംഗ്ലാദേശി പത്രമായ ഡെയ്ലി സ്റ്റാറില്‍ വാര്‍ത്ത വന്നിരുന്നു. ഇത് ഏറ്റുപിടിച്ചാണ് വിവിധ മാധ്യമങ്ങള്‍ സാക്കിറിനെതിരേ തിരിഞ്ഞത്. തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ സാക്കിര്‍ നായിക്കിനെതിരേ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അതിനിടെ ഡെയ്ലി സ്റ്റാര്‍ തങ്ങളുടെ വാര്‍ത്ത തിരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."