HOME
DETAILS
MAL
ദേവികയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
backup
June 06 2020 | 11:06 AM
മലപ്പുറം: വളാഞ്ചേരിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി കെ.വി സന്തോഷിനാണ് അന്വേഷണ ചുമതല.പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത മനോവേദനയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തുവെന്നാണ് ആരോപണം.
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് വിദ്യാര്‍ഥിനിയെ മാനസികമായി അലട്ടിയിരുന്നതായി മാതാപിതാക്കള്‍ പൊലിസില്‍ മൊഴി നല്‍കിയിരുന്നു.
ദേവികയുടെ മരണത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ അപ്രാപ്യമായ സംസ്ഥാനത്തെ രണ്ട് ലക്ഷം കുട്ടികള്‍ക്കും ക്ലാസുകള്‍ ഉറപ്പാക്കാനുള്ള പ്രയത്നത്തിലാണ് സര്‍ക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."